ഇത് ശരിക്കും മീര ജാസ്മിനാണോ? അമ്പരന്ന് മലയാളികള്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:04 am

Menu

Published on February 14, 2018 at 3:16 pm

ഇത് ശരിക്കും മീര ജാസ്മിനാണോ? അമ്പരന്ന് മലയാളികള്‍

actress-meera-jasmines-new-look-goes-viral

കരുത്തുറ്റ പെണ്‍കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യന്‍ ആരാധകരുടെ മനസു കീഴടക്കിയ താരമാണ് മീരാ ജാസ്മിന്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും മുന്‍നിര നായികയായി കത്തി നില്‍ക്കുമ്പോഴായിരുന്നു സിനിമയില്‍ നിന്ന് ദേശീയ അവാര്‍ഡ് ജേതാവു കൂടിയായ മീരയുടെ പിന്മാറ്റം.

തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നെല്ലാം അവസരങ്ങള്‍ തേടിയെത്തുന്നതിനിടെ അപ്രതീക്ഷിതമായി വിവാഹം കഴിച്ച് മീര സ്വകാര്യ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. പിന്നീട് പത്തു കല്‍പ്പനകള്‍ എന്ന സിനിമയില്‍ ശക്തമായ കഥാപാത്രമായി തിരിച്ചെത്തിയെങ്കിലും വീണ്ടും കുടുംബ ജീവിതത്തിലേയ്ക്ക് മടങ്ങിയിരിക്കുകയാണ് താരം.

ഏറെ നാളുകള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും മീരയെ ആരാധകര്‍ കണ്ടിരിക്കുകയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന മീരയുടെ പുതിയ ലുക്ക് കണ്ട ആരാധകര്‍ സത്യത്തില്‍ ഞെട്ടിയിരിക്കുകയാണ്. മുന്‍പത്തേതിനേക്കാള്‍ വണ്ണം വെച്ച രൂപത്തിലാണിപ്പോള്‍ മീര. പെട്ടെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധത്തിലാണ് പുതിയ മാറ്റം.

ഭര്‍ത്താവിനൊപ്പം ദുബായില്‍ താമസമാക്കിയ താരം അവിടെ ഒരു ജ്വല്ലറിയിലെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. മീരയുടെ സഹോദരിയും ഒപ്പമുണ്ടായിരുന്നു.

മലയാളികള്‍ മാത്രമല്ല, മറ്റ് തെന്നിന്ത്യന്‍ ആരാധകരും നടിയുടെ പുതിയ രൂപം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഫോട്ടോയെ സംബന്ധിച്ച് നിരവധി ട്രോളുകളും വരുന്നുണ്ട്.

Loading...

More News