ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന ആരോപണം; കങ്കണയ്‌ക്കെതിരെ ആദിത്യ പഞ്ചോളി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 2:45 am

Menu

Published on September 5, 2017 at 5:47 pm

ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന ആരോപണം; കങ്കണയ്‌ക്കെതിരെ ആദിത്യ പഞ്ചോളി

aditya-pancholi-against-kangana-ranaut-on-sexual-allegation

വെറും പതിനാറ് വയസുള്ളപ്പോള്‍ തന്നെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയത് ബോളിവുഡ് താരം ആദിത്യ പഞ്ചോളിയാണെന്ന നടി കങ്കണ റണാവത്തിന്റെ വെളിപ്പെടുത്തല്‍ ഏറെ വിവാദമായിരുന്നു. ടെലിവിഷന്‍ അഭിമുഖത്തിനിടെയായിരുന്നു കങ്കണയുടെ വെളിപ്പെടുത്തല്‍. ഏറെനാളായി മനസ്സില്‍ സൂക്ഷിച്ച ആ വേദനിപ്പിക്കുന്ന രഹസ്യമാണെന്ന് പറഞ്ഞായിരുന്നു കങ്കണ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇപ്പോഴിതാ തനിക്കെതിരായ കങ്കണയുടെ തുറന്ന് പറച്ചിലിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആദിത്യ പഞ്ചോളി.

കങ്കണയ്ക്ക് ഭ്രാന്താണെന്ന് ആദിത്യ പഞ്ചോളി പറഞ്ഞു. എന്തു ചെയ്യാനാകും. നിങ്ങള്‍ അവളുടെ സംസാരം ശ്രദ്ധിച്ചോ ഒരു ഭ്രാന്തിയെ പോലെയല്ലെ അവള്‍ സംസാരിക്കുന്നത്?. മറ്റാരെങ്കിലും അത്തരത്തില്‍ സംസാരിക്കാറുണ്ടോ, അദ്ദേഹം ചോദിക്കുന്നു.

ഒരു പാട് കാലങ്ങളായി സിനിമ മേഖലയില്‍ ജീവിക്കുന്നവരാണ് ഞങ്ങള്‍. ഇക്കാലമത്രയും ആരും മറ്റുള്ളവരെ കുറിച്ച് ഇത്രത്തോളം മോശമായി സംസാരിച്ചിട്ടില്ല. ഞാനെന്താണ് പറയേണ്ടത്. അവള്‍ക്ക് ഭ്രാന്താണ്. ചെളിയിലേക്ക് കല്ലെറിഞ്ഞാല്‍ അത് നമ്മുടെ വസ്ത്രം വൃത്തികേടാക്കുക മാത്രമാണ് ചെയ്യുന്നത്. വേണ്ടിവന്നാല്‍ കങ്കണയ്‌ക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്നും ആദിത്യ പഞ്ചോളി പറഞ്ഞു.

പ്രായപൂര്‍ത്തിയാവാത്ത തന്നെ ആദിത്യ പഞ്ചോളി പീഡിപ്പിച്ച കാര്യം ആദിത്യയുടെ ഭാര്യയും നടിയുമായ സെറീന വഹാബിനോട് പറഞ്ഞെങ്കിലും യാതൊരു കാര്യവുമുണ്ടായില്ലെന്നും കങ്കണ പറഞ്ഞിരുന്നു.

തനിക്ക് അയാളുടെ മകളേക്കാള്‍ പ്രായം കുറവായിരുന്നു. ശരിക്കും കെണിയിലായ അവസ്ഥയിലായിരുന്നു താന്‍. അയാളെന്നെ മര്‍ദ്ദിച്ചു. തലയ്ക്കടിയേറ്റ് മുറിവും പറ്റി. താന്‍ അയാളെ ചെരിപ്പൂരി അടിച്ചു. അയാള്‍ക്കും മുറിവേറ്റു. അന്നെനിക്ക് പ്രായപൂര്‍ത്തിയായിട്ടുപോലുമുണ്ടായിരുന്നില്ലെന്നായിരുന്നു കങ്കണ വെളിപ്പെടുത്തിയത്.

പിന്നീട് പരാതി നല്‍കിയെങ്കിലും പൊലീസ് ആദിത്യയെ വിളിച്ചുവരുത്തി ശാസിച്ച് വിട്ടയക്കുകയാണുണ്ടായത് എന്നും കങ്കണ വെളിപ്പെടുത്തിയിരുന്നു.

Loading...

More News