സാനിയ മിര്‍സയുടെ ലെഹങ്കയ്ക്ക് എന്താണ് കുഴപ്പം?

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 23, 2018 5:42 am

Menu

Published on January 11, 2017 at 1:04 pm

സാനിയ മിര്‍സയുടെ ലെഹങ്കയ്ക്ക് എന്താണ് കുഴപ്പം?

after-mohammed-shamis-wife-sania-mirza-becomes-latest-target-of-religious-bigotry-on-social-media

സെലിബ്രിറ്റികള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ കടുത്ത ആക്രമണം നേരിടേണ്ടി വരുന്ന സമയമാണിത്. അടുത്തിടെ ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍-കരീന കപൂര്‍ ദമ്പതികളുടെ മകന് പേരിട്ടതും ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി ഫേസ്ബുക്കിലിട്ട തന്റെ ഭാര്യയുടെ ചിത്രവും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

വെറും ചര്‍ച്ചയായി എന്ന് മാത്രമല്ല കടുത്ത വിമര്‍ശനങ്ങളും വിവാദങ്ങളും ഇതിനെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. സെയ്ഫും കരീനയും മകന് തൈമൂര്‍ എന്ന് പേരിട്ടതിനായിരുന്നു വിവാദമുണ്ടായത്. പിന്നീട് ഷമിയുടെ ഭാര്യ ഇസ്ലാമിക രീതിയില്ല വസ്ത്രം ധരിക്കുന്നതെന്ന ആരോപണവുമുണ്ടായി.

ഇപ്പോള്‍ ഈ ശ്രേണിയിലേക്ക് പുതിയ വിവാദവും എത്തിയിരിക്കയാണ്. ടെന്നീസ് താരം സാനിയ മിര്‍സയുടെ വസ്ത്രത്തെ ചൊല്ലിയാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വാദപ്രതിവാദങ്ങള്‍ നടക്കുന്നത്.

ചുവന്ന ലെഹങ്ക അണിഞ്ഞ ഒരു ഫോട്ടോ സാനിയ ഡിസംബറില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. സാനിയ മതം അനുശാസിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാത്തതെന്താണെന്നും ഇവിടുത്തെ ജീവിതം താല്‍ക്കാലികമാണെന്നും മരണത്തിന് ശേഷമാണ് യഥാര്‍ത്ഥ ജീവിതം ആരംഭിക്കുന്നതെന്ന് മറക്കരുതെന്നുമൊക്കെയാണ് ഫോട്ടോക്ക് താഴെയുള്ള പ്രതികരണങ്ങള്‍.

മുന്‍പ് ടെന്നീസ് കളിക്കുമ്പോള്‍ ഇറക്കം കുറിഞ്ഞ വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ സാനിയക്കെതിരെ ഫത്വ ഇറക്കിയിരുന്നു.

നേരത്തെ ബി.ബി.സിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ വ്യക്തിപരമായ ചോദ്യങ്ങള്‍ക്ക് നേരെ സാനിയ തന്നെ രംഗത്തെത്തിയിരുന്നു.

വിംബിള്‍ഡണിനുശേഷവും ഇതേ ചോദ്യം താന്‍ കേട്ടതാണ്. എന്നാണ് കുട്ടികളുണ്ടാകുന്നതെന്ന ചോദ്യം വളരെ അപമാനമുണ്ടാക്കുന്നതാണെന്നും സാനിയ പ്രതികരിച്ചിരുന്നു. താന്‍ അറിയപ്പെടുന്ന വ്യക്തിയാണ് എന്നതുകൊണ്ട് മാത്രം തന്റെ കിടപ്പറയില്‍ എന്തു നടക്കുന്നുവെന്ന് ചോദിക്കാനുള്ള അവകാശം ആര്‍ക്കും ലഭിക്കില്ലെന്നും സാനിയ രോഷാകുലയായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.

Loading...

More News