പ്രേതശല്യത്തില്‍ വിറച്ച് എയര്‍ ഇന്ത്യ ജീവനക്കാര്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2018 3:19 pm

Menu

Published on August 1, 2017 at 4:06 pm

പ്രേതശല്യത്തില്‍ വിറച്ച് എയര്‍ ഇന്ത്യ ജീവനക്കാര്‍

air-india-cabin-crew-spooked-by-ghosts-in-chicago-hotel-room

ചിക്കാഗോ: എയര്‍ ഇന്ത്യ ജീവനക്കാരുടെ ചിക്കാഗോയിലെ താമസസ്ഥലമായ ഹോട്ടലില്‍ അസ്വാഭാവിക സംഭവങ്ങള്‍ അരങ്ങേറുന്നതായി ജീവനക്കാരുടെ പരാതി. ഹോട്ടല്‍ മുറിയില്‍ പ്രവേശിക്കുന്നതോടെ അസാധാരണവും പേടിപ്പെടുത്തുന്നതുമായ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോട്ടല്‍ മുറിയില്‍ കടക്കുന്നതോടെ അസാധാരണവും പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതുമായ സംഭവങ്ങള്‍ക്കാണ് തങ്ങള്‍ സാക്ഷ്യംവഹിക്കേണ്ടിവരുന്നതെന്ന് എയര്‍ ഇന്ത്യയുടെ ഒരു ജീവനക്കാരന്‍ പറയുന്നു.

പാരാനോര്‍മല്‍ ശക്തികള്‍ ഹോട്ടല്‍മുറിയില്‍ പ്രവര്‍ത്തിക്കുന്നതുമൂലമാണ് ഇതെന്നാണ് ജീവനക്കാര്‍ പറയുന്നത്. വാതിലുകള്‍ കൊട്ടിയടയ്ക്കുക, ബള്‍ബുകള്‍ മിന്നിക്കെടുക, വിചിത്ര ശബ്ദങ്ങള്‍ കേള്‍ക്കുക, അപരിചിതമായ ഗന്ധം അനുഭവപ്പെടുക തുടങ്ങി പതിവു ‘പ്രേതലക്ഷണങ്ങള്‍’ തന്നെയാണ് ഹോട്ടലില്‍ അരങ്ങേറുന്നത്.

എയര്‍ ഇന്ത്യയുടെ കാബിന്‍ ക്രൂ മേധാവി പ്രേതശല്യം ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് കത്തെഴുതിയതായും റിപ്പോര്‍ട്ടുണ്ട്. ഹോട്ടലില്‍ അദൃശ്യ ശക്തികളുടെ സാന്നിദ്ധ്യം മൂലം ജീവനക്കാര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെ താമസിക്കുന്ന ജീവനക്കാരില്‍ ഭൂരിപക്ഷവും ഇത്തരം പ്രശ്നം നേരിടുന്നതായി കത്തില്‍ പറയുന്നു.

പ്രേതപ്പേടി കാരണം ഒറ്റയ്ക്ക് കിടക്കാന്‍ ധൈര്യമില്ലാത്തതിനാല്‍ ഒന്നിലധികം ജീവനക്കാര്‍ ഒരുമിച്ചാണ് മുറിയില്‍ കഴിയുന്നത്. രാത്രിയില്‍ ശരിയായ ഉറക്കം ലഭിക്കാത്തതിനാലും മാനസിക പിരിമുറുക്കം മൂലവും ജോലിയില്‍ ശ്രദ്ധിക്കാനാകുന്നില്ലെന്നും ജീവനക്കാര്‍ പരാതിപ്പെടുന്നതായി കത്തില്‍ പറയുന്നു.

എയര്‍ ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ഇതേ ഹോട്ടലില്‍ തന്നെ കഴിയാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയാണ്. ഒരിക്കല്‍ ഈ ഹോട്ടലില്‍ താമസിക്കാന്‍ ഇടവന്നവര്‍ പിന്നീട് ചിക്കാഗോയിലേയ്ക്കുള്ള വിമാനങ്ങളില്‍ ഡ്യൂട്ടി ചെയ്യാന്‍ തയ്യാറാവുന്നില്ല. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പ് വിഷയത്തില്‍ അടിയന്തിര നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

Loading...

More News