Air India Express ഇനി വെറും 55 മിനിറ്റുകൊണ്ട് തിരുവനന്തപുരത്ത്‌ നിന്ന് കോഴിക്കോട്ടെത്താം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 22, 2017 10:16 pm

Menu

Published on January 9, 2017 at 11:48 am

ഇനി വെറും 55 മിനിറ്റുകൊണ്ട് തിരുവനന്തപുരത്ത്‌ നിന്ന് കോഴിക്കോട്ടെത്താം

air-india-express-to-operate-thiruvananthapuram-kozhikode-daily-flights

തിരുവനന്തപുരം തിരുവനന്തപുരം-കോഴിക്കോട് നഗരങ്ങളെ ബന്ധിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിദിന വിമാന സര്‍വീസ് തുടങ്ങുന്നു.

ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ഈ മാസം 15 മുതല്‍ തിരുവനന്തപുരത്തേക്കും സര്‍വീസ് നടത്തും. ഇതോടെ തിരുവനന്തപുരത്തുനിന്ന് 55 മിനിറ്റ് കൊണ്ട് കോഴിക്കാട് എത്താം.

പുതിയ സര്‍വ്വീസ് വഴി കോഴിക്കോട്ടു നിന്ന് തിരുവനന്തപുരത്തേക്കുള്ള ഡൊമസ്റ്റിക് യാത്രക്കാര്‍ക്ക് 2300 രൂപക്ക് യാത്രചെയ്യാനാവും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചോ നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ എയര്‍ ഇന്ത്യ സൗകര്യമൊരുക്കിയിട്ടുണ്ട്. വിമാനത്തിനുള്ളില്‍ ലഭിക്കുന്ന സൗജന്യ ഭക്ഷണത്തിനു പുറമെ യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം ഓണ്‍ലൈനായി വാങ്ങാനുള്ള അവസരവുമുണ്ട്.

രാവിലെ ഏഴിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന ഐ.എക്സ്. 373 വിമാനം 7:55ന് കോഴിക്കോട്ടെത്തും. തുടര്‍ന്ന് ദോഹയിലേക്ക് പറക്കും. തിരിച്ച്, കോഴിക്കോട് നിന്ന് രാത്രി 10:50ന് പുറപ്പെടുന്ന ഐ.എക്സ്. 374 വിമാനം 11:45ന് തിരുവനന്തപുരത്തെത്തും.

തെക്കന്‍ കേരളത്തില്‍ നിന്നുള്ള ഖത്തര്‍ പ്രവാസികള്‍ക്ക് ഗുണകമാകുന്ന പുതിയ സര്‍വ്വീസാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് ഇപ്പോള്‍ പ്രഖ്യാപിച്ചത്‌.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News