ഈ ചെടികള്‍ വീട്ടിനകത്ത് വെച്ചു നോക്കൂ....!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 2:43 am

Menu

Published on September 5, 2017 at 12:38 pm

ഈ ചെടികള്‍ വീട്ടിനകത്ത് വെച്ചു നോക്കൂ….!

air-purifiers-natural-plants

നമുക്ക് ചുറ്റുമുള്ളതെല്ലാം മലിനമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം നാള്‍ക്കുനാള്‍ കൂടി വരികയാണ്.

പുറത്തെ മലിനീകരണത്തില്‍ നിന്നും രക്ഷ തേടി വീട്ടിലെത്തിയാലും അവിടേയും രക്ഷയില്ല. വീട്ടിനകത്തെ വായു ശുദ്ധീകരിക്കാന്‍ നിരവധി പ്യൂരിഫയറുകള്‍ ഇന്ന് ലഭ്യമാണ്. ധാരാളം കെമിക്കലുകള്‍ അടങ്ങിയ ഇത്തരം പ്യൂരിഫയറുകള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. പ്രത്യേകിച്ചും കുട്ടികളുടെ കാര്യത്തില്‍.

എന്നാല്‍ ഇതിന് പകരം ചില ചെടികള്‍ വീട്ടിനകത്ത് വെച്ചു നോക്കൂ, വ്യത്യാസം അറിയാനാകും.

1. ബാംബൂ പാം

അന്തരീക്ഷ വായു ശുദ്ധീകരിക്കുന്നതില്‍ ഏറ്റവും മികച്ചതാണ് ബാംബൂ പാം എന്നറിയപ്പെടുന്ന ഈ ചെടി. നമ്മുടെ നാട്ടിലെ വീടുകളില്‍ സാധാരണയായി ഈ ചെടി കണ്ടുവരുന്നുണ്ട്. വീട്ടിനകത്തെ വായവിനെ ശുദ്ധീകരിക്കാന്‍ ഈ ചെടിക്കാ സാധിക്കും. മാത്രമല്ല ഇടയ്ക്കിടെ കുഞ്ഞു പൂവുകളും കായ്കളുമായി സുന്ദരിയായി ഈ ചെടി കാണപ്പെടാറുണ്ട്.

2. കറ്റാര്‍വാഴ

ആയുര്‍വേദത്തില്‍ കറ്റാര്‍വാഴയ്ക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. പല ഔഷധങ്ങളിലും ഇത് ഒരു പ്രധാന ചേരുവയാണ്. മാത്രമല്ല ചര്‍മ സംരക്ഷണത്തിലും കേശ സംരക്ഷണത്തിലും കറ്റാര്‍വാഴയ്ക്കുള്ള പ്രാധാന്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ അന്തരീക്ഷ വായു ശുദ്ധീകരിക്കുന്നതിനും ഈ ചെടിക്ക് വലിയ പങ്കാണുള്ളത്.

3. ചൈനീസ് എവര്‍ഗ്രീന്‍

എളുപ്പത്തില്‍ പരിപാലിക്കാന്‍ സാധിക്കുന്ന ഈ ചെടിയും നല്ലൊരു വായു ശുദ്ധീകരണിയാണ്. ഈയടുത്ത കാലത്തായി മിക്ക വീടുകളിലും ചൈനീസ് എവര്‍ഗ്രീന്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

4. സ്പൈഡര്‍ പ്ലാന്റ്

മിക്കവരുടെയും വീടുകളില്‍ കാണാറുള്ള ഇലകള്‍ നിറഞ്ഞ ചെടിയാണ് ക്ലോറോഫൈറ്റം കോമോസം എന്ന് ശാസ്ത്ര നാമമുള്ള സ്പൈഡര്‍ പ്ലാന്റ്. എത്ര തന്നെ പരിപാലിക്കാന്‍ മറന്നാലും നശിച്ച് പോകില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. കാര്‍ബണ്‍ മോണോക്സൈഡ്, ബെന്‍സൈന്‍, ഫോര്‍മാല്‍ഡിഹൈഡ് എന്നീ വിഷവാതകങ്ങളെ ചെറുക്കാനുള്ള കഴിവ് ഈ ചെടിക്കുണ്ട്

5. ബോസ്റ്റണ്‍ ഫേണ്‍

നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടു വരുന്ന ബോസ്റ്റണ്‍ ഫേണ്‍ എന്ന ചെടിക്കും വായു ശുദ്ധീകരിക്കുന്നതില്‍ വലിയ പങ്കാണുള്ളത്. ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സൈന്‍ സൈലിന്‍ തുടങ്ങിയ വായു മലിനീകരിക്കുന്ന വാതകങ്ങളെ തുരത്തുന്നതില്‍ ഇവയ്ക്കു വലിയ പങ്കുണ്ട്.

6. ഇംഗിഷ് ഐവി

അന്തരീക്ഷത്തിലെ വിഷവാതകങ്ങളില്‍ നിന്നും മാലിന്യം നിറഞ്ഞ പൊടി പടലങ്ങളില്‍ നിന്നും മുറിയെ ശുദ്ധമാക്കിയെടുക്കാന്‍ ഈ കുഞ്ഞന്‍ ചെടിക്കു കഴിവുണ്ട്.

Loading...

More News