airplanes colllision narrow escape

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 17, 2018 2:34 pm

Menu

Published on May 12, 2018 at 10:31 am

വൻ ആകാശ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, (എഎഐബി) അന്വേഷണം ഊർജിതം

airplanes-colllision-narrow-escape

മുംബൈ: ആകാശത്ത് വച്ച് ഇന്ത്യന്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. സാധാരണ ഗതിയില്‍ വിമാനങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട അകലം പൈലറ്റുമാർ പാലിച്ചില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.

കൊല്‍ക്കത്തയില്‍ നിന്ന് അഗര്‍ത്തലയിലേക്കു പോകുകയായിരുന്ന ഇന്‍ഡിഗോയുടെ 6ഇ892 വിമാനവും അഗര്‍ത്തലയില്‍ നിന്നു കൊല്‍ക്കത്തയിലേക്കുള്ള യാത്രയിലായിരുന്ന എയര്‍ ഡെക്കാന്റെ ഡിഎന്‍602 വിമാനവുമാണ് നേര്‍ക്കുനേര്‍ വന്നത്. അഗര്‍ത്തലയിലേക്കുള്ള ലാന്‍ഡിങ്ങിനൊരുങ്ങുകയായിരുന്നു എയര്‍ ഡെക്കാന്റെ വിമാനം. അതേസമയം ഇന്‍ഡിഗോ കൊല്‍ക്കത്തയില്‍ നിന്നു ടേക്ക് ഓഫിനു ശേഷം പറന്നുയരുകയായിരുന്നു.

ഇത് 8300 അടി ഉയരത്തിലെത്തിയപ്പോഴായിരുന്നു വിമാനത്തിലെ ട്രാഫിക് കൊളിഷന്‍ എവോയ്ഡന്‍സ് സിസ്റ്റം(ടിസിഎഎസ്) മുന്നറിയിപ്പു നല്‍കിയത്. തുടര്‍ന്ന് ഇരുവിമാനത്തിലെയും പൈലറ്റുമാര്‍ വിമാനം സുരക്ഷിത അകലത്തിലേക്കു മാറ്റുകയായിരുന്നു.

700 മീറ്റര്‍ മാത്രം അകലത്തിലായിരുന്ന വിമാനങ്ങളുടെ പൈലറ്റുമാര്‍ക്ക് ഓട്ടോമാറ്റിക്കായി ലഭിച്ച മുന്നറിയിപ്പ് സന്ദേശമാണ് വന്‍ ദുരന്തമൊഴിവാക്കാന്‍ സഹായിച്ചത്. ഇക്കഴിഞ്ഞ മേയ് രണ്ടിനായിരുന്നു സംഭവം.

Loading...

More News