ലക്ഷദ്വീപില്‍ ആദ്യ 4ജി സേവനവുമായി എയര്‍ടെല്‍.. airtel 4g service in lakshadweep

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 12, 2019 12:27 pm

Menu

Published on June 22, 2019 at 4:41 pm

ലക്ഷദ്വീപില്‍ ആദ്യ 4ജി സേവനവുമായി എയര്‍ടെല്‍..

airtel-4g-service-in-lakshadweep

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) ലക്ഷദ്വീപില്‍ 4ജി സേവനം ആരംഭിക്കുന്നു. ഉഷ്ണമേഖല ദ്വീപ് സമൂഹത്തില്‍ ഹൈ സ്പീഡ് ഡാറ്റാ സേവനം ലഭ്യമാക്കുന്ന ആദ്യ മൊബൈല്‍ ഓപറേറ്ററാണ് എയര്‍ടെല്‍. ഇതോടെ ദ്വീപ് ഡിജിറ്റല്‍ സൂപ്പര്‍ഹൈവേയുടെ ഭാഗമായി.

എയര്‍ടെല്‍ 4ജി സേവനം എത്തുന്നതോടെ ദ്വീപ് വാസികള്‍ക്ക് എച്ച്ഡി നിലവാരത്തിലുള്ള വീഡിയോകള്‍ വേഗത്തില്‍ കാണുന്നതുള്‍പ്പടെയുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ ആസ്വദിക്കാം. എയര്‍ടെലിന്റെ അത്യാധുനിക 4ജി നെറ്റ്വര്‍ക്കിലൂടെ വളരെ വേഗത്തില്‍ ഡൗണ്‍ലോഡ്, അപ്ലോഡ്, ഇന്റര്‍നെറ്റ് ബ്രൗസിങ് തുടങ്ങിയവ സാധ്യമാകും. പ്രാദേശികമായി സാമ്പത്തിക തലത്തിലും ഇത് വലിയ മാറ്റങ്ങളുണ്ടാക്കും. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ലക്ഷദ്വീപിലെത്തുന്ന സന്ദര്‍ശകര്‍ക്കും തടസമില്ലാതെ ബ്രോഡ്ബാന്‍ഡ് കണക്റ്റീവിറ്റി ലഭ്യമാകും. തുടക്കത്തില്‍ അഗത്തി, ബംഗ്രാം, കവരത്തി എന്നിവിടങ്ങളില്‍ എയര്‍ടെല്‍ 4ജി ലൈവാകും. തുടര്‍ന്ന് മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും.

ഈ അവതരണത്തോടെ എയര്‍ടെല്‍ 4ജി നെറ്റ്വര്‍ക്ക് ഇന്ത്യയിലുടനീളമായി. ആന്‍ഡമാന്‍-നികോബാര്‍ മുതല്‍ ലക്ഷദ്വീപ് , ലേ, ലഡാക്, കന്യാകുമാരിവരെയുള്ള ഉപഭോക്താക്കള്‍ക്ക് ലോകോത്തര മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങളായി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും ഉള്‍ഭാഗങ്ങളില്‍ പോലും എയര്‍ടെല്‍ ഹൈ സ്പീഡ് നെറ്റ്വര്‍ക്ക് എത്തിച്ചിട്ടുണ്ട്. ലക്ഷദ്വീപില്‍ 4ജി സേവനം എത്തിച്ച എയര്‍ടെലിനെ അഭിനന്ദിക്കുകയാണെന്നും ഡിജിറ്റല്‍ ഇന്ത്യയ്ക്ക് ഇത് ശക്തി പകരുമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ടെലികോം കമ്പനികള്‍ക്കുണ്ടാകുമെന്നും കേന്ദ്ര ടെലികോം ഡിപാര്‍ട്ട്മെന്റ് സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു.

ലക്ഷദ്വീപില്‍ 4ജി സേവനം ലഭ്യമാക്കുന്ന ആദ്യ ഓപറേറ്ററായതില്‍ അഭിമാനമുണ്ടെന്നും ഇതോടെ വിദൂര പ്രദേശം പോലും ഡിജിറ്റല്‍ സൂപ്പര്‍ഹൈവേയുടെ ഭാഗമായെന്നും മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സാമ്പത്തിക മാറ്റങ്ങള്‍ക്കും വഴിയൊരുക്കുമെന്നും എയര്‍ടെല്‍ 4ജി ലക്ഷദ്വീപിന്റെ വളര്‍ച്ചയ്ക്കു കാരണമാകുമെന്നും ഡിജിറ്റല്‍ ഇന്ത്യ പടുത്തുയര്‍ത്തുന്നതില്‍ എയര്‍ടെല്‍ പ്രതിജ്ഞാബദ്ധമാണെന്നും ഭാരതി എയര്‍ടെല്‍ എംഡിയും സിഇഒയുമായ (ഇന്ത്യ-ദക്ഷിണേഷ്യ) ഗോപാല്‍ വിറ്റല്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് 4ജി സിമ്മിലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാം. 2008ല്‍ ലക്ഷദ്വീപില്‍ ആദ്യമായി മൊബൈല്‍ സേവനം എത്തിച്ച പ്രൈവറ്റ് സേവന ദാതാവാണ് എയര്‍ടെല്‍.

Loading...

More News