അജിത് ഡോവല്‍..പാകിസ്ഥാന്റെ പേടി സ്വപനം ഈ 'ഇന്ത്യന്‍ ജയിംസ് ബോണ്ട്'

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 23, 2018 6:00 am

Menu

Published on October 4, 2016 at 12:05 pm

അജിത് ഡോവല്‍..പാകിസ്ഥാന്റെ പേടി സ്വപനം ഈ ‘ഇന്ത്യന്‍ ജയിംസ് ബോണ്ട്’

ajit-doval-indian-james-bond

അജിത് ഡോവല്‍…ഒരേ സമയം, നയതന്ത്ര തലത്തിലും സൈനിക നീക്കത്തിലും നടത്തിയ ഇരുതല ആക്രമണത്തിന്റെ ബുദ്ധി കേന്ദ്രം.‘ഇന്ത്യന്‍ ജെയിംസ് ബോണ്ട്’ എന്നറിയപ്പെടുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ്.ഇദ്ദേഹത്തിന് ഇതിൽ കൂടുതൽ വിശേഷണങ്ങൾ പറഞ്ഞാലും അതൊട്ടും അധികമാകില്ല.

സൈനിക നടപടികള്‍ ഏകോപിപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഏല്‍പ്പിച്ചത് ഈ 71-കാരനെയാണ്. അജിത് ഡോവലിന്റെ സമ്പൂര്‍ണ്ണമായ ആസൂത്രണമികവാണ് ഒരാള്‍ക്ക് പോലും പരുക്കേല്‍ക്കാതെ ആക്രമണം നടത്തി തിരിച്ചെത്താന്‍ കമാന്‍ഡോ സംഘത്തെ പ്രാപ്തരാക്കിയത്….

ഇനി ഒരു മുംബൈ ആവര്‍ത്തിച്ചാല്‍ ബലോചിസ്ഥാന്റെ കാര്യം മറന്നേക്കും എന്ന് ഡോവല്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. പഠാന്‍ കോട്ട ആക്രമണം നടന്നപ്പോള്‍ മുതല്‍  ബലൂചിസ്ഥാന്‍ നല്‍കുന്ന പിന്തുണ പരസ്യമാക്കാന്‍ ഇന്ത്യ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഓഗസ്ത് 15 ന് മോഡി ചെങ്കോട്ടയില്‍ വെച്ച് ബലൂചി സ്ഥാനിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളെ കുറിച്ച് ഒരു വരി പറഞ്ഞു വെച്ചത്. ഇതിന് കാര്യമായ പ്രതിഫലനമാണ് ഉണ്ടായത്.ബലൂചിസ്ഥാന്‍ വിഷയം ഇതോടെ മുന്‍നിരയില്‍ വരികയും ബലൂചിസ്ഥാനിലെ നേതാവിന് ഇന്ത്യ രാഷ്ട്രീയ അഭയം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

ajith-deval-article

പിന്നീട് ഉറി ആക്രമണം നടന്നപ്പോള്‍ ഇന്ത്യ യുഎന്നില്‍ ശക്തമയി തങ്ങളുടെ ഭാഗം ഉന്നയിക്കുകയും നയതന്ത്ര തലത്തില്‍ രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ നേടുകയും ചെയ്തിരുന്നു. സാര്‍ക് രാജ്യങ്ങളുടെ ഇടയിലും ഇന്ത്യ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തിയതോടെയാണ് പാക്കിസ്ഥാന് പരിഭ്രാന്തിയായത്.ഇതിനിടയില്‍ ഇന്ത്യ സിന്ധു നദീജലകരാര്‍ പുുനപരിശോധിക്കാന്‍ തുടങ്ങിയതും അജിത് ഡോവലിന്റെ നീക്കമായിരുന്നു.

ഉറി ഭീകരാക്രമണത്തിന് നിയന്ത്രണ രേഖ മറികടന്ന് മറുപടി കൊടുത്തതും ഡോവലിന്റെ തലയില്‍ ഉദിച്ച ബുദ്ധി തന്നെ.ആക്രമണത്തിനിടെ ഏതെങ്കിലും ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെടുകയാണെങ്കില്‍ മൃതദേഹം എടുക്കാതെ അവിടെ തന്നെ ഉപേക്ഷിക്കാനും സൈന്യത്തിന് ലഭിച്ച നിര്‍ദ്ദേശം ഇത് എത്രത്തോളം അപകടം പിടിച്ചതാണെന്ന് വ്യക്തമാക്കുന്നു. മികച്ച ആസൂത്രണമാണെന്ന ബോധ്യമുണ്ടായിട്ടു പോലും ഇത്തരമൊരു നിര്‍ദ്ദേശം ഡോവല്‍ സൈന്യത്തിന് നല്‍കിയത് എല്ലാ പഴുതുകളും അടച്ചാവണം ആക്രമമം എന്ന നിര്‍ബന്ധമുള്ളതിനാലാണ്.

ajith-deval-modi

ഒരു ദിവസം കൊണ്ടുള്ള തീരുമാനമായിരുന്നില്ല ഈ സൈനിക നടപടി. പാകിസ്താന്‍ അധിനിവേശ കശ്മീരിലെ ഏഴ് ഭീകരകേന്ദ്രങ്ങള്‍ ഒരാഴ്ചയായി സൈന്യത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനു ശേഷമായിരുന്നു 38 ഭീകരരേയും ഇവരെ സഹായിക്കുന്ന ഇടനിലക്കാരേയും വധിച്ച കമാന്‍ഡോ ആക്രമണം. മൂന്ന് കിലോമീറ്റര്‍ ഉള്ളിലേക്ക് കയറിയുള്ള ആക്രമണം അര്‍ധരാത്രി ആരംഭിച്ച് പുലര്‍ച്ചെ നാല് മണിക്കാണ് അവസാനിച്ചത്.

Ajith Deval

ആക്രമണത്തിനിടെ ഏതെങ്കിലും ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെടുകയാണെങ്കില്‍ മൃതദേഹം എടുക്കാതെ അവിടെ തന്നെ ഉപേക്ഷിക്കാനും സൈന്യത്തിന് ലഭിച്ച നിര്‍ദ്ദേശം ഇത് എത്രത്തോളം അപകടം പിടിച്ചതാണെന്ന് വ്യക്തമാക്കുന്നു. മികച്ച ആസൂത്രണമാണെന്ന ബോധ്യമുണ്ടായിട്ടു പോലും  ഇത്തരമൊരു നിര്‍ദ്ദേശം ഡോവല്‍ സൈന്യത്തിന് നല്‍കിയത് എല്ലാ പഴുതുകളും അടച്ചാവണം ആക്രമമം എന്ന നിര്‍ബന്ധമുള്ളതിനാലാണ്.

Ajith Deval

സൈനിക നടപടികള്‍ അതീവ രഹസ്യമായിരിക്കണം എന്ന ഡോവലിന്റെ തീരുമാനം അക്ഷരം പ്രതി നടപ്പിലായി. സൈനിക നടപടിക്ക് പകരം അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള തീരുമാനമാണ് ഇന്ത്യക്ക് എന്ന രീതിയിലുള്ള വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കാനുള്ള തീരുമാനമാണ് ഇന്ത്യക്ക് എന്ന രീതിയിലുള്ള വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കാനുള്ള തീരുമാനവും മറ്റാരുടേയും ആകാന്‍ സാധ്യതയില്ല….

ajith-deval

1968-ലെ ഐപിഎസ് കേരള കേഡറിലെ അംഗമാണ് അജിത് ഡോവല്‍. കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ സംഭവത്തില്‍ ഇദ്ദേഹം നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. ‘ഓപറേഷന്‍ ബ്ലാക്ക് തണ്ടറി‘ന് മുമ്പായി നിര്‍ണ്ണായക വിവരങ്ങള്‍ ശേഖരിക്കാന്‍ അമൃത്സറിലെ സുവര്‍ണ  ഇദ്ദേഹം ഉണ്ടായിരുന്നു. 1988-ലായിരുന്നു ഇത്….

Loading...

More News