Akash Ambani engaged to Shloka Mehta

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2018 3:43 am

Menu

Published on March 26, 2018 at 11:18 am

ആകാശ് അംബാനിക്ക് പ്രണയ സാഫല്യം; വിവാഹനിശ്ചയ ചിത്രങ്ങൾ കാണാം

akash-ambani-engaged-to-shloka-mehta

അംബാനി കുടുംബത്തിലേക്ക് ഒരു പുതിയ അംഗം കൂടെ. റിലയന്‍സ് ഇൻഡസ്ട്രീസ് സ്ഥാപകൻ മുകേഷ് അംബാനിയുടെ മൂത്ത മകൻ ആകാശ് അംബാനി വിവാഹ നിശ്ചയം കഴിഞ്ഞു. ആകാശ് അംബാനിയും റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകൾ ശ്ലോക മേത്തയും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്നലെ ഗോവയിൽ നടന്നത്. എ​ൻഗേജ്മെന്റിനു മുന്നോടിയായി ഇരുവരും പ്രീ–എൻഗേജ്മെന്റ് ഫൊട്ടോഷൂട്ടും നടത്തിയിരുന്നു.



മുകേഷ് അംബാനി, നിതാ അംബാനി അമ്മ കോകിലാബെന്‍ എന്നിവരെക്കൂടാതെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി അമ്പതോളം പേരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഞങ്ങളുടെ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത് ഓർക്കുമ്പോൾ തന്നെ ഏറെ സന്തോഷമുണ്ടെന്ന് ആകാശ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. ശ്ലോക ഏറെ സ്പെഷലാണ്, ഒപ്പം ഹൃദയ വിശാലതയുള്ളവളുമാണെന്നും ആകാശ് കൂട്ടി ചേർത്തു. എത്രയൊക്കെ തിരക്കുകൾക്കിടയിലും ബന്ധം കാത്തുസൂക്ഷിക്കാൻ തങ്ങൾ സമയം കണ്ടെത്തിയിരുന്നുവെന്ന് ശ്ലോക പറയുന്നു. നല്ല സുഹൃത്തുക്കളായി തുടങ്ങി പ്രണയത്തിലേക്കു വഴിമാറിയ തങ്ങൾ ഏറെ ഭാഗ്യമുള്ളവരാണ്, ഒപ്പം ഇത്രയേറെ പിന്തുണ നൽകുന്ന കുടുംബത്തെ കിട്ടിയതിൽ ഏറെ സന്തോഷിക്കുന്നു എന്നും, അത് തങ്ങളുടെ ഭാഗ്യമാണെന്നും ശ്ലോക പറയുന്നു. ആകാശും ശ്ലോകയും സ്കൂൾ കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവരാണ്. ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ ഒരുമിച്ചു പഠിച്ചപ്പോൾ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്.



ബിസിനസ് ലോകത്തു നിന്നുള്ള പലരും ഇരുവരെയും അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്. റസൽ മേത്തയുടെയും മോണയുടെയും മൂന്നു മക്കളിൽ ഇളയവളാണു ശ്ലോക. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ്.


Loading...

More News