അമിതവണ്ണം ഇല്ലാതാക്കാൻ കറ്റാർ വാഴ കഴിക്കാം.. aloe vera honey mix for weight loss

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2021 11:29 pm

Menu

Published on September 11, 2019 at 9:00 am

അമിതവണ്ണം ഇല്ലാതാക്കാൻ കറ്റാർ വാഴ കഴിക്കാം..

aloe-vera-honey-mix-for-weight-loss

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ എന്നും വെല്ലുവിളി ഉയര്‍ത്തുന്നതാണ് അമിതവണ്ണം. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാൻ പലരും ശ്രമിക്കാറുണ്ട്. എന്നാൽ ഇത് പലപ്പോഴും വിജയകരമാവുന്നില്ല എന്നതാണ് സത്യം. അമിതവണ്ണത്തിനും തടിക്കും പരിഹാരം കാണാൻ കഠിന വ്യായാമവും ഡയറ്റും ചെയ്യുന്നവർ നിരവധിയാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അത് മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് നിങ്ങളെ നയിക്കുന്നത്.

എന്നാൽ ഈ പ്രതിസന്ധികളിൽ നിന്ന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിനും നമുക്ക് ഇനി അൽപം കറ്റാർ വാഴ സേവിക്കാം. കറ്റാർ വാഴയും അൽപം തേനും മിക്സ് ചെയ്ത് ഒരു സ്പൂൺ പരുവത്തില്‍ ആക്കി കഴിക്കുക.ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. എന്തൊക്കെയന്നും നമുക്ക് നോക്കാം.

അനാവശ്യ കൊഴുപ്പ് കുറക്കുന്നു

ശരീരത്തിലെ അനാവശ്യ കൊഴുപ്പ് തന്നെയാണ് പലപ്പോഴും പ്രശ്നമുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി അൽപം കറ്റാർ വാഴയും തേനും മിക്സ് ചെയ്ത് കഴിക്കാവുന്നതാണ് . ഇത് വയറിന് ചുറ്റും അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല അരക്കെട്ടിന് നല്ല ആകൃതി നൽകുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

പ്രമേഹം കുറയ്ക്കുന്നു

പ്രമേഹത്തിന് പല ചികിത്സകൾ നോക്കിയിട്ടും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത്തരം കാര്യങ്ങൾ നോക്കാവുന്നതാണ്. അതിന് വേണ്ടി കറ്റാർ വാഴ നീര് കഴിക്കാവുന്നതാണ്. ഇത് കഴിക്കുന്നതിലൂടെ അത് പ്രമേഹത്തെ കുറക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ എന്ത് പുതിയ ശീലം തുടങ്ങുമ്പോഴും അത് അൽപം ശ്രദ്ധിക്കണം. യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല എന്ന കാര്യം ആദ്യം ഉറപ്പ് വരുത്തേണ്ടതാണ്.

മെറ്റബോളിസം ഉയര്‍ത്തുന്നു

ശരീരത്തില്‍ മെറ്റബോളിസം ഉയര്‍ത്തുന്നു. കറ്റാര്‍വാഴയാണ് ഇതിന് സഹായിക്കുന്നത്. മാത്രമല്ല ശരീരത്തിലെ ടോക്‌സിന്‍ പുറന്തള്ളാനും ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കറ്റാർ വാഴ സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കാണ് നമുക്ക് ഇതിലൂടെ പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്.

ശരീരത്തിനുള്‍ഭാഗം ക്ലീന്‍ ചെയ്യുന്നു

പലപ്പോഴും പുറമേയുള്ള അഴുക്കിനെ മാത്രമേ നാം ക്ലീൻ ചെയ്യുന്നുള്ളൂ. എന്നാൽ ശരീരത്തിന്റെ ഉൾഭാഗവും ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്നുണ്ട് കറ്റാർ വാഴ തേൻ മിശ്രിതം. ശരീരത്തിനുള്‍ഭാഗം ക്ലീന്‍ ചെയ്യുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു. കുടലിലും മറ്റും ഉള്ള അഴുക്കിനെ ഇല്ലാതാക്കാനും കറ്റാര്‍വാഴയും തേനും കറ്റാർ വാഴ നീരും സഹായിക്കുന്നു.

കരളിന്റെ ആരോഗ്യത്തിന്

കരളിൻറെ ആരോഗ്യത്തിനും കരുത്തിനും കറ്റാർ വാഴ സഹായിക്കുന്നുണ്ട്. ഇത് കരളിന്റെ ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല കരളിലെ ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. എന്നാൽ മറ്റെന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടെങ്കിൽ ഇത് കഴിക്കുന്നതിന് മുൻപ് അൽപം ശ്രദ്ധിക്കണം. എങ്കിലും ഒരു പുതിയ ശീലം തുടങ്ങുന്നതിന് മുൻപ് ഡോക്ടറെ സമീപിക്കേണ്ടതാണ്.

Loading...

More News