വിട്ടുമാറാത്ത ക്ഷീണമോ? പരിഹാരമുണ്ട്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:07 am

Menu

Published on February 9, 2018 at 3:56 pm

വിട്ടുമാറാത്ത ക്ഷീണമോ? പരിഹാരമുണ്ട്

always-feeling-tired

ക്ഷീണം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. പല കാരണങ്ങള്‍ കൊണ്ടും ആളുകള്‍ക്ക് ക്ഷീണം അനുഭവപ്പെടാം. കഠിനമായ ജോലി, ദീര്‍ഘയാത്ര, രാത്രിയിലെ ഉറക്കമിളപ്പ് ഇവയെല്ലാം ആരിലും ക്ഷീണമുണ്ടാക്കുന്ന കാര്യങ്ങളാണ്.

ഈ ക്ഷീണം നമ്മുടെ ജീവിതത്തെ പല രീതിയിലും ബാധിക്കാറുമുണ്ട്. കുടുംബവുമൊത്ത് ഒന്ന് പുറത്തുപോകാമെന്നു കരുതുമ്പോഴായിരിക്കും അനാവശ്യ ക്ഷീണം അനുഭവപ്പെടുക. ഒന്നുകില്‍ യാത്ര വേണ്ടെന്നു വയ്ക്കുക അല്ലെങ്കില്‍ മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി യാത്ര പോയാലോ ഒന്നിനും ഒരു മൂഡ് തോന്നുകയുമില്ല.

ശരീരത്തിന് ക്ഷീണം അനുഭവപ്പെടാനിടയാക്കുന്ന ചില കാരണങ്ങളും അവയ്ക്കുള്ള പരിഹാരവും എന്തെല്ലാമെന്നു നോക്കാം.

ആവശ്യമായ ഉറക്കം ലഭിക്കാത്തത് പിറ്റേന്ന് കലശമായ ക്ഷീണത്തിനിടയാക്കും. മുതിര്‍ന്നവര്‍ക്ക് ഏഴുമുതല്‍ എട്ടുമണിക്കൂര്‍വരെ ഉറക്കം ആവശ്യമാണ്. കമ്പ്യൂട്ടറും മൊബൈലും ടെലിവിഷനും ഒഴിവാക്കി കിടപ്പുമുറിയെ ഉറക്കത്തിനായി സജ്ജമാക്കുക. ഉറക്കമില്ലായ്മ ക്ഷീണം മാത്രമല്ല പലവിധ രോഗങ്ങള്‍ക്കും കാരണക്കാരനാണ്. ആവശ്യത്തിനുള്ള വിശ്രമം നിങ്ങളെ ഊര്‍ജസ്വലരാക്കുകയും ആ ദിവസം മുഴുവന്‍ കര്‍മനിരതരാക്കുകയും ചെയ്യുമെന്ന് ഓര്‍ക്കുക.

ഭക്ഷണം വളരെക്കുറച്ച് കഴിക്കുന്നതും അനാരോഗ്യകരമായവ കഴിക്കുന്നതും ക്ഷീണത്തിന് കാരണമാകും. രക്തത്തിലെ പഞ്ചസാര കൃത്യമായ അളവില്‍ ഉണ്ടായാലേ ശാരീരികമായ പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയില്‍ നടക്കൂ. പ്രാതല്‍ കൃത്യമായി കഴിക്കുക, പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റുകളും ശരിയായ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക ഇവയില്‍ പ്രധാനമാണ്. ചില ആളുകള്‍ ആഹാരത്തിന്റെ അളവ് കുറച്ച് ഇടയ്ക്കിടെ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഈ രീതി രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ നല്ലതാണ്. രാവിലത്തെ ആഹാരം ഒരു കാരണവശാലും ഒഴിവാക്കരുത്. കാരണം നിങ്ങളുടെ എനര്‍ജി ലെവല്‍ ക്രമീകരിക്കുന്നത് പ്രാതലാണ്.

ഓഫീസിനകത്ത് ജോലിചെയ്യുന്നവരും ആവശ്യത്തിന് വെള്ളം കുടിക്കണം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാനും ശരീരം തണുപ്പിക്കാനും വെള്ളം വേണം. വ്യായാമംചെയ്യുന്നവര്‍ അതിനുമുന്‍പും ശേഷവും അധികമായി വെള്ളം കുടിക്കണം. നിര്‍ജലീകരണം ഊര്‍ജസ്വലത നശിപ്പിക്കും. ശാരീരിക പ്രവര്‍ത്തനങ്ങളെ കുറയ്ക്കുകയും അതുമൂലം ശ്രദ്ധയും ജാഗ്രതയും നഷ്ടമാകുകയും ചെയ്യും. അതിനാല്‍ത്തന്നെ എപ്പോഴും കര്‍മ്മനിരതരായിരിക്കാന്‍ ധാരാളം വെള്ളം കുടിച്ച് നിര്‍ജലീകരണം തടയുക.

കാപ്പിപോലെ കഫീനടങ്ങിയ പാനീയങ്ങള്‍ മിതമായി കഴിക്കുന്നത് ഉന്മേഷമുണ്ടാക്കും. എന്നാല്‍ ഇവയുടെ ഉപയോഗം അമിതമായാലും പ്രശ്‌നമാണ്. ഇത് ഹൃദയമിടിപ്പ് വര്‍ദ്ധിക്കുക, രക്തസമ്മര്‍ദ്ദം കൂടുക എന്നീ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കും.

ശാരീരിക വ്യാമങ്ങള്‍ ചെയ്യുന്നതു നമ്മുടെ എനര്‍ജി ലെവല്‍ കൂടുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിരാവിലെ എഴുന്നേറ്റ് ഓടുക, വേഗതയോടെ നടക്കുക, യോഗ, സൈക്ലിങ് എന്നിവ നമ്മുടെ എനര്‍ജി കൂട്ടുന്ന വ്യായാമങ്ങളാണ്. ആഴ്ചയില്‍ അഞ്ചു ദിവസം 30 മിനിറ്റെങ്കിലും വ്യായാമത്തിനായി നീക്കിവെയ്ക്കണം.

Loading...

More News