സ്‌പെഷല്‍ ഡിന്നര്‍ തരാമെന്ന് ബിസിനസുകാരന്റെ വാഗ്ദാനം; വെളിപ്പെടുത്തലുമായി അമല പോള്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:25 am

Menu

Published on February 14, 2018 at 12:52 pm

സ്‌പെഷല്‍ ഡിന്നര്‍ തരാമെന്ന് ബിസിനസുകാരന്റെ വാഗ്ദാനം; വെളിപ്പെടുത്തലുമായി അമല പോള്‍

amala-paul-on-sexual-harassment

ചെന്നൈ: നടി അമലാ പോളിനോട് അശ്ലീല സംഭാഷണം നടത്തുകയും അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന പരാതിയില്‍ അഴകേശന്‍ എന്നയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ ജീവനക്കാരന്‍ ഭാസ്‌കരന്‍ എന്നയാളും അറസ്റ്റിലായിരുന്നു.

അതേസമയം അമലയുടെ മാനേജര്‍ പ്രദീപ് കുമാറിന് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തരം വാര്‍ത്തകള്‍ നിഷേധിച്ച് അന്ന് നടന്ന സംഭവങ്ങള്‍ വെളിപ്പെടുത്തി അമല പോള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പത്രക്കുറിപ്പിലാണ് അമല ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ജനുവരി 31-ാം തിയതി ചെന്നൈയിലെ ഒരു ഡാന്‍സ് സ്റ്റുഡിയോയില്‍ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കെയാണ് അവിടെ വന്ന ഒരാള്‍ (ബിസിനസുകാരന്‍ അഴകേശന്‍) തന്നോട് മലേഷ്യന്‍ ഷോയെക്കുറിച്ച് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ സംസാരിക്കണമെന്ന് മാറ്റിനിര്‍ത്തിയത്. മലേഷ്യയിലെ ഷോയ്ക്ക് ശേഷം സ്‌പെഷല്‍ ഡിന്നറിന് വരണമെന്ന് അയാള്‍ പറഞ്ഞു.

‘എന്താണ് അന്ന് പ്രത്യേക വിരുന്ന് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ‘നിനക്ക് അറിയില്ലേ, വെറുതെ പറയരുത് നീ കുട്ടിയൊന്നുമല്ലെന്ന് അറിയാം…’ എന്ന് പ്രത്യേക രീതിയില്‍ മറുപടി നല്‍കി.

‘ഞാന്‍ പെട്ടന്ന് പൊട്ടിത്തെറിച്ചു. കാരണം ആ സമയത്ത് എന്റെ അടുത്ത് ആരുമില്ലായിരുന്നു. എന്റെ നല്ല മറുപടിക്കായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞ് അയാള്‍ സ്റ്റുഡിയോയുടെ പുറത്ത് നിന്നു. ഞാന്‍ അപ്പോഴേക്കും സുഹൃത്തുക്കളെ വിളിച്ചു. അരമണിക്കൂര്‍ കഴിഞ്ഞ് അവരെത്തുമ്പോഴും അയാള്‍ അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു.

‘അവള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ അത് പറഞ്ഞാല്‍ പോരെ, ഇതൊക്കെ വലിയ വിഷയമാണോ’ അയാള്‍ പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അയാളെ പിടിച്ചുകെട്ടി ഒരു മുറിയില്‍ അടച്ചു. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇയാളുടെ സ്ഥിരം പരിപാടിയാണ് ഇതെന്ന് മനസ്സിലായി. മലേഷ്യന്‍ ഷോയില്‍ പങ്കെടുക്കുന്ന എല്ലാ നടിമാരുടെയും നമ്പര്‍ അയാളുടെ മൊബൈലില്‍ ഉണ്ടായിരുന്നു.

‘പിന്നീട് മാമ്പലം പൊലീസ് സ്റ്റേഷനില്‍ അയാളെ ഏല്‍പ്പിച്ചു. പരാതി നല്‍കാന്‍ ഞാന്‍ നേരിട്ട് പൊലീസ് സ്റ്റേഷനില്‍ പോയി. അന്വേഷണം തുടരുകയാണ്. ഈ വിഷയവുമായി കൂടുതല്‍ സംസാരിക്കാതിരുന്നത് കേസിനെ ബാധിക്കുമെന്ന് കരുതിയതുകൊണ്ടാണ്. മോശമായ വാര്‍ത്തകള്‍ നല്‍കിയാല്‍ അവര്‍ക്ക് നേരെ മാനനഷ്ടത്തിന് കേസ് കൊടുക്കും.

ഇക്കാര്യത്തില്‍ പെട്ടന്ന് നടപടിയെടുത്ത പൊലീസിന് നന്ദി. ഇനിയും കൂടുതല്‍പേര്‍ അറസ്റ്റിലായേക്കും. മാത്രമല്ല അറസ്റ്റിലായവരുടെ പേര് വിവരങ്ങള്‍ പൊതുജനങ്ങള്‍ മുന്നില്‍ വെളിപ്പെടുത്തി തനിനിറം പുറത്തുകൊണ്ടുവരണം’.

ചില മാധ്യമങ്ങള്‍ എന്റെ മാനേജറെക്കുറിച്ച് മോശമായി എഴുതുകയുണ്ടായി. അതിനെതിരെ ഞാന്‍ മാനനഷ്ടത്തിന് പരാതി നല്‍കുമെന്നും അമല പോള്‍ വ്യക്തമാക്കി.

അപമര്യാദയായി പെരുമാറിയ ആള്‍ക്കെതിരെ അമലാ പോള്‍ നിയമനടപടി സ്വീകരിച്ചതില്‍ വന്‍പിന്തുണയുമായി തമിഴ് താരസംഘടനയും രംഗത്തെത്തിയിരുന്നു.

Loading...

More News