ഞാന്‍ പണിയില്ലാതെ നടക്കുകയല്ല; ശ്രീദേവിക്ക് ചുട്ടമറുപടിയുമായി അമല പോള്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 17, 2018 2:02 am

Menu

Published on December 6, 2017 at 4:28 pm

ഞാന്‍ പണിയില്ലാതെ നടക്കുകയല്ല; ശ്രീദേവിക്ക് ചുട്ടമറുപടിയുമായി അമല പോള്‍

amala-paul-reply-about-kayamkulam-kochunni-role

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ നിന്നും നടി അമല പോളിനെ മാറ്റിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പകരം പൃഥ്വിരാജ് നായകനായ എസ്രയിലൂടെ മലയാളികള്‍ക്ക് പരിചിതയായ തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. ചിത്രത്തിലെ നായകന്‍ നിവിന്‍ പോളി തന്നെ ഒരു അഭിമുഖത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ അമലയെ മാറ്റിയത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഈ സമയത്താണ് ഇത് സംബന്ധിച്ച് സിനിമാ നിരൂപകയും ട്രേഡ് അനലിസ്റ്റുമായ ശ്രീദേവി ശ്രീധറിന്റെ ട്വീറ്റ് വരുന്നത്. എന്നാല്‍ ഇത് അമലയ്ക്ക് അത്ര രസിച്ചില്ല.

ബിഗ് ന്യൂസ്, കായംകുളം കൊച്ചുണ്ണിയില്‍ നിന്ന് അമല പോളിനെ മാറ്റി പ്രിയ ആനന്ദിനെ നായികയാക്കി എന്നാണ് ശ്രീദേവി ട്വീറ്റ് ചെയ്തത്. നിരവധിയാളുകള്‍ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ട്വിറ്ററിലൂടെ തന്നെ ശ്രീദേവിക്ക് മറുപടിയുമായി അമല രംഗത്തെത്തി.

എന്നെ ആരും മാറ്റിയതല്ല. മറ്റു സിനിമകളുടെ തിരക്കുകള്‍ കാരണം ഞാന്‍ സ്വയം പിന്മാറിയതാണ്. ഞാന്‍ ഒരു ജോലിയുമില്ലാതെ ഇരിക്കുന്ന ആളല്ല, എന്നായിരുന്നു അമലയുടെ മറുപടി. തമിഴില്‍ നിരവധി ചിത്രങ്ങളാണ് അമലക്ക് പൂര്‍ത്തിയാക്കാനുള്ളത്.

കായംകുളം കൊച്ചുണ്ണിയുടെ കഥ സിനിമയാവുന്നത് ഇത് രണ്ടാം തവണയാണ്. 1966ല്‍ പുറത്തിറങ്ങിയ പി.എ.തോമസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയില്‍ സത്യനായിരുന്നു നായകന്‍.

Loading...

More News