പാകിസ്താനുള്ള സഹായം അവസാനിപ്പിച്ച്‌ ട്രംപ്; സഹായം ആവശ്യമില്ലെന്ന് പാകിസ്ഥാനും

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:05 am

Menu

Published on January 2, 2018 at 10:10 am

പാകിസ്താനുള്ള സഹായം അവസാനിപ്പിച്ച്‌ ട്രംപ്; സഹായം ആവശ്യമില്ലെന്ന് പാകിസ്ഥാനും

america-stops-financial-help-to-pakistan

പാകിസ്താന് തിരിച്ചടിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ 15 വര്‍ഷമായി യുഎസ് സര്‍ക്കാര്‍ നല്‍കിവന്നിരുന്ന ധനസഹായം അവസാനിപ്പിക്കുന്നുവെന്ന് ട്രംപിന്റെ പ്രഖ്യാപനം. അഫ്ഗാനിസ്താനില്‍ തങ്ങളെ വേട്ടയാടുന്ന ഭീകരര്‍ക്ക് സുരക്ഷിത സ്വര്‍ഗ്ഗം നല്‍കുന്ന പാകിസ്താന് ഇതുവരെ 33 ബില്യണ്‍ ഡോളറുകള്‍ നല്‍കിയെന്നും ട്രംപ് ട്വീറ്റില്‍ ചൂണ്ടിക്കാണിക്കുന്നു.

അമേരിക്കയിലെ രാജ്യസുരക്ഷാ തന്ത്രങ്ങളെ വിമര്‍ശിച്ച്‌ പാകിസ്താന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് തിങ്കളാഴ്ച ട്രംപ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. കഴിഞ്ഞ മാസമായിരുന്നു ട്രംപിന്റെ നയങ്ങളെ വിമര്‍ശിച്ച്‌ പാകിസ്താന്‍ രംഗത്തെത്തിയത്. എല്ലാവര്‍ഷവും അമേരിക്ക പാകിസ്താനെ സഹായിക്കുന്നതിനായി വലിയ തുകയാണ് നല്‍കിവരാറുള്ളതെന്നും യുഎസില്‍ രാജ്യസുരക്ഷാ തന്ത്രങ്ങള്‍ക്ക് തുടക്കം കുറിച്ച ശേഷം ട്രംപ് ചൂണ്ടിക്കാണിച്ചിരുന്നു.

ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി പാകിസ്താന്‍ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച ട്രംപ് പാകിസ്താനെ ശിക്ഷിക്കുകയാണ് അനിവാര്യമെന്നും ട്രംപ് പറയുന്നു. കഴിഞ്ഞ 33 വര്‍ഷമായി യുഎസ് പാകിസ്താന് 33 ബില്യണ്‍ ഡോളറുകളാണ് നല്‍കിയത്. എന്നാല്‍ കുറേ കള്ളങ്ങളല്ലാതെ അവര്‍ ഞങ്ങള്‍ക്കൊന്നും നല്‍കിയില്ല, അവര്‍ ചിന്തിക്കുന്നുണ്ടാകും ഞങ്ങളുടെ നേതാക്കളെല്ലാം വിഡ്ഢികളാണെന്ന്. പാകിസ്താന്‍ ഭീകരര്‍ക്ക് സുരക്ഷിത സ്വര്‍ഗ്ഗം നല്‍കുന്നുവെന്നും അഫ്ഗാനിസ്താനില്‍ അവരെ ഞങ്ങള്‍ വേട്ടയാടുന്നുവെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നു.

എന്നാൽ അമേരിക്കയുടെ സഹായം തങ്ങൾക്ക് ആവശ്യമില്ലെന്ന് പാകിസ്ഥാനും വ്യക്തമാക്കി. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ് ആണ് ട്രംപിന്റെ നിലപാടിനോട് പ്രതികരിച്ചത്. യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് ഒരു പ്രധാന്യവുമില്ല. എല്ലാ കാര്യങ്ങളെക്കുറിച്ചും യുഎസിനോട് നേരത്തെ സംസാരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ അമേരിക്കയെ വിഡ്ഢിയാക്കിയെന്ന ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു പാക് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

Loading...

More News