ഓസീസ് മാധ്യമങ്ങളുടെ പരിഹാസം; കോഹ്‌ലിക്ക് പിന്തുണയുമായി ബിഗ് ബി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2018 12:20 am

Menu

Published on March 22, 2017 at 1:18 pm

ഓസീസ് മാധ്യമങ്ങളുടെ പരിഹാസം; കോഹ്‌ലിക്ക് പിന്തുണയുമായി ബിഗ് ബി

amitabh-bachchan-backs-virat-kohli

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ പരിഹസിച്ച ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ക്കെതിരെ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ രംഗത്ത്.

കോഹ്‌ലിയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഉപമിച്ച ഓസ്‌ട്രേല്യന്‍ മാധ്യമം ഡെയ്‌ലി ടെലിഗ്രാഫിനെതിരെ ട്വിറ്ററിലൂടെയായിരുന്നു ബച്ചന്റെ മറുപടി. ലോകസ്‌പോര്‍ട്‌സിലെ ട്രംപാണ് കോഹ്‌ലി എന്നായിരുന്നു ഡെയ്‌ലി ടെലഗ്രാഫിന്റെ പരിഹാസം.

കോഹ്‌ലിയെ സ്പോര്‍ട്സിലെ ഡൊണാള്‍ഡ് ട്രംപ് എന്ന് വിശേഷിപ്പിച്ച ഓസീസ് മാധ്യമങ്ങള്‍ക്ക് നന്ദിപറയുന്നതായും കോഹ്‌ലി ഒരു വിജയിയാണെന്നും പ്രസിഡന്റ് ആണെന്നും ഇതിലൂടെ ഓസീസ് മാധ്യമങ്ങള്‍ സമ്മതിക്കുകയാണ് ചെയ്തതെന്നും ബച്ചന്‍ ട്വീറ്റ് ചെയ്തു.

ടീം ക്യാപ്റ്റന്‍മാര്‍ എപ്പോഴും മാന്യതയോടെ കളിച്ച് സഹതാരങ്ങള്‍ക്കും മാതൃകയാവേണ്ടവരാണ്. എന്നാല്‍ വിരാട് കോഹ്‌ലിയെപ്പോലൊരു താരത്തിന് എന്തും ചെയ്യാനുള്ള അനുമതി ഐ.സി.സി ഒരുക്കിക്കൊടുക്കുകയാണ് ചെയ്യുന്നതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ട്രംപ് എന്തു ചെയ്താലും ആരും ഒന്നും ചോദിക്കില്ലെന്നും കോഹ്‌ലിയുടെ കാര്യവും അതുപോലെ തന്നെയാണെന്നും ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സ്റ്റീവ് സ്മിത്തിനെ ചതിയനെന്ന് വ്യംഗമായി അധിക്ഷേപിച്ച കോഹ്‌ലിക്കെതിരെ നടപടിയെടുക്കാന്‍ ഐ.സി.സിയോ ഇന്ത്യന്‍ ബോര്‍ഡോ ധൈര്യപ്പെടില്ലെന്നും ഓസീസ് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു.

സത്യത്തിനെതിരേ മുഖംതിരിക്കുന്ന ട്രംപിന്റെ സ്വഭാവമാണ് കോഹ്‌ലിക്കുള്ളതെന്നും പത്രം കളിയാക്കിയിരുന്നു. കൂടാതെ മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ ഇയാന്‍ ഹീലി, മിച്ചല്‍ ജോണ്‍സണ്‍ എന്നിവരും ഇതേ നിലപാടെടുത്തിരുന്നു.

Loading...

More News