ലക്ഷ്മീദേവിയായി വധു, വിഷ്ണുവായി വരന്‍; അതിഥികളെല്ലാം ദേവഗണങ്ങള്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2017 8:12 am

Menu

Published on October 9, 2017 at 12:00 pm

ലക്ഷ്മീദേവിയായി വധു, വിഷ്ണുവായി വരന്‍; അതിഥികളെല്ലാം ദേവഗണങ്ങള്‍

andhra-pradesh-theme-wedding-gods-goddesses

കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശില്‍ നടന്ന ഒരു വിവാഹത്തിനെത്തിയവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. കാരണം തങ്ങള്‍ വന്നിരിക്കുന്നത് മനുഷ്യരുടെ വിവാഹത്തിനോ അതോ ദേവന്‍മാരുടേതിനോ എന്ന് എല്ലാവര്‍ക്കും സംശയമായിരുന്നു.

ദേവലോകത്തിലെ കല്യാണത്തിലാണോ എത്തിപ്പെട്ടത് എന്ന ആശങ്കയോടെയാണ് അതിഥികള്‍ വിവാഹവേദിയിലെ കാഴ്ചകള്‍ നോക്കിനിന്നത്. വധു ലക്ഷ്മീദേവിയെപ്പോലെ വേഷമണിഞ്ഞാണ് മണ്ഡപത്തിലേക്കെത്തിയത്. വരനെത്തിയത് മഹാവിഷ്ണുവായും. വധൂവരന്മാരുടെ അച്ഛനമ്മമാരും അതിഥികളുമെല്ലാം പുരാണകഥാപാത്രത്തിലെ ദേവീദേവന്മാരും രാജാക്കന്മാരും റാണിമാരുമായെത്തിയപ്പോള്‍ വിവാഹവേദി ഒരു ദേവലോകമായി.

ഗോദാവരിയിലെ ആള്‍ദൈവമായ ശ്രീധര്‍ സ്വാമിയുടെ മകളുടെ വിവാഹമാണ് ഗ്രാമം വ്യത്യസ്തമായി കൊണ്ടാടിയത്. ചടങ്ങിനെത്തിയ ചെറിയ കുഞ്ഞുങ്ങള്‍ പോലും ഇത്തരത്തിലാണ് വസ്ത്രം ധരിച്ചത്.

ആന്ധ്രാപ്രദേശിയിലെ താനൂക്കില്‍ നടന്ന വിവാഹം ഏറെ ചര്‍ച്ചയായിട്ടുണ്ട്. വിവാഹത്തില്‍ പലരും വ്യത്യസ്തതകള്‍ പരീക്ഷിക്കാറുണ്ടെങ്കിലും ഇത്രയും വ്യത്യസ്തമായ ഒരു ചടങ്ങ് ഇതാദ്യമാണെന്നാണ് വിവാഹത്തെക്കുറിച്ച് ആളുകള്‍ പറയുന്നത്.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News