ഗര്‍ഭിണിയായ നഴ്‌സിന്റെ വയറില്‍ ആഞ്ഞുചവിട്ടി; സഹപ്രവര്‍ത്തകന്റെ ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2018 3:16 pm

Menu

Published on August 9, 2017 at 5:59 pm

ഗര്‍ഭിണിയായ നഴ്‌സിന്റെ വയറില്‍ ആഞ്ഞുചവിട്ടി; സഹപ്രവര്‍ത്തകന്റെ ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്

angry-paramedic-violently-kicks-pregnant

ഗര്‍ഭിണിയായ നഴ്‌സിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന സഹപ്രവര്‍ത്തകന്റെ വീഡിയോ പുറത്ത്. ചിലിയിലെ വാല്‍പരൈസോ നഗരത്തിലുളള ഒരു ആശുപത്രിയിലെ പാരാമെഡിക്കാണ് സഹപ്രവര്‍ത്തകയും ഗര്‍ഭിണിയുമായ നഴ്സിനോട് അത്യന്തം പൈശാചികമായി പെരുമാറിയത്.

ആശുപത്രിയിലെ സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഏറെ നേരെ നീണ്ട വാക്കുതര്‍ക്കത്തിനൊടുവിലായിരുന്നു ഇയാളുടെ ക്രൂരമായ പെരുമാറ്റം. നഴ്സിന്റെ മുടിക്ക് പിടിച്ച് ഭിത്തിക്കിടിക്കുകയും രക്ഷപ്പെടാന്‍ ശ്രമിച്ച നഴ്സിനെ വയറിനിട്ട് ചിവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം.

ഹോസ്പിറ്റലിലെ കോറിഡോറില്‍ വെച്ച് ഇവര്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് പാരാമെഡിക് കോപം അടക്കാനാവാതെ ഈ നഴ്സിന് നേരെ തിരിയുന്നത്. നഴ്‌സിന്റെ മുടി പിടിച്ച് ഭിത്തിയില്‍ ഇടിക്കുകയും മുഖത്തിനോട് മുഖം അടുപ്പിച്ച് ശബ്ദമുയര്‍ത്തുകയും ചെയ്യുന്നുണ്ട് ഇയാള്‍. തുടര്‍ന്ന് അവരുടെ തല പിടിച്ച് ഡോറിന് ഇടിക്കുകയും ചെയ്തു.

തുടര്‍ന്ന് പിന്തിരിഞ്ഞ ഇയാള്‍ ഇതിന് ശേഷം രണ്ട് മെഡിക്കല്‍ ബാഗുകളുമെടുത്ത് പോകാന്‍ ഒരുങ്ങുകയായിരുന്ന നഴ്‌സിനു നേരെ പെട്ടെന്ന് തിരിയുകയും അവരുടെ വയറില്‍ ചവിട്ടുകയുമായിരുന്നു. ചവിട്ടേറ്റ നഴ്‌സ് ഡോറിനടുത്തേക്ക് തെറിച്ച് വീണു. ഒടുവില്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് നഴ്സിനെ രക്ഷിച്ചത്.

സംഭവത്തെ തുടര്‍ന്ന് പാരാമെഡികിനെ ഡ്യൂട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Loading...

More News