ക്യാപ്റ്റന് തന്റെ ശൈലിയോട് എതിര്‍പ്പ്; രാജിയ്ക്കു പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കി കുംബ്ലെ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 18, 2018 10:54 am

Menu

Published on June 21, 2017 at 11:35 am

ക്യാപ്റ്റന് തന്റെ ശൈലിയോട് എതിര്‍പ്പ്; രാജിയ്ക്കു പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കി കുംബ്ലെ

anil-kumble-full-statement-after-resigning-as-indian-coach

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും രാജിവെച്ചതിന്റെ കാരണം വ്യക്തമാക്കി അനില്‍ കുംബ്ലെ.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വികാരനിര്‍ഭരമായ കത്തിലൂടെയാണ് കുംബ്ലെ രാജിയിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമാക്കിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായുള്ള ‘ പറഞ്ഞ് മനസിലാക്കാന്‍’ സാധിക്കാത്ത ബന്ധമാണ് തന്റെ രാജിയിലേക്ക് നയിച്ചതെന്ന് കുംബ്ലെ പറയുന്നു. മാത്രമല്ല ക്യാപ്റ്റന് തന്റെ കോച്ചിങ് ശൈലിയോട് എതിര്‍പ്പാണെന്ന് ബി.സി.സി.ഐ തന്നെ അറിയിച്ചുവെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

രാജി നല്‍കിയതിനു തൊട്ടു പിന്നാലെ തന്നെയായിരുന്നു കുംബ്ലെയുടെ ട്വീറ്റും. സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി തന്നോട് പരിശീലക സ്ഥാനത്തു തുടരാന്‍ ആവശ്യപ്പെട്ടത് തനിക്കുള്ള ബഹുമതിയാണെന്നും കുംബ്ലെ കത്തില്‍ പറയുന്നു.

അതേസമയം, നായകന് തന്റെ പരിശീലന മുറകളില്‍ അതൃപ്തിയുണ്ടെന്ന് അറിഞ്ഞത് തിങ്കളാഴ്ച്ച മാത്രമാണെന്നും കുംബ്ലെ കത്തില്‍ ചൂണ്ടിക്കാട്ടി.

ക്യാപ്റ്റനും കോച്ചും തമ്മിലുള്ള ബന്ധത്തേയും അതിരുകളേയും താന്‍ ബഹുമാനിക്കുകയും കൃത്യമായി പാലിക്കുകയും ചെയ്തിരുന്നുവെന്നും എന്നാല്‍ തന്റെ രീതിയ്ക്കെതിരെ ആരോപണമുയര്‍ന്നെന്ന് കേട്ടപ്പോള്‍ അമ്പരന്നെന്നും അദ്ദേഹം പറഞ്ഞു.

നായകനുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നെങ്കിലും ഇവിടെ അവസാനിപ്പിക്കുന്നതായിരിക്കും നല്ലതെന്ന് താന്‍ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രൊഫഷണലിസം, അച്ചടക്കം, പ്രതിബദ്ധത, ആത്മാര്‍ഥത, കഴിവ് തുടങ്ങിയ ഗുണഗണങ്ങളാണ് താരങ്ങള്‍ക്ക് ആവശ്യം. ഒരു കോച്ചെന്ന നിലയില്‍ കണ്ണാടിയാകാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതേ ഗുണങ്ങളാണ് താരങ്ങള്‍ക്കും കോച്ചിനും ഇടയില്‍ വേണ്ടതെന്നും കുംബ്ലെ കത്തില്‍ വ്യക്തമാക്കുന്നു.

Loading...

More News