ഇന്ത്യന്‍ ടീമിന്റെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തി; കുംബ്ലെ-കോഹ്‌ലി പോര് രൂക്ഷം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2017 11:48 am

Menu

Published on May 31, 2017 at 4:27 pm

ഇന്ത്യന്‍ ടീമിന്റെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തി; കുംബ്ലെ-കോഹ്‌ലി പോര് രൂക്ഷം

anil-kumble-leaked-team-indias-whatsapp-conversations-with-media

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുളള സന്നാഹ മത്സരങ്ങളില്‍ മികച്ച വിജയങ്ങള്‍ നേടിയെങ്കിലും ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിംഗ് റൂമില്‍ നിന്നും കേള്‍ക്കുന്നത് അത്ര രസകരമായ വാര്‍ത്തകളല്ല. നായകന്‍ വിരാട് കോഹ്ലിയും പരിശീലകന്‍ അനില്‍ കുംബ്ലെയും തമ്മിലുള്ള പോര് ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍ അനില്‍ കുംബ്ലെ ചില മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതില്‍ ഇന്ത്യന്‍ നായകന്‍ കോഹ്ലിയെക്കെതിരെ ചില താരങ്ങള്‍ നടത്തുന്ന പരാമര്‍ശങ്ങളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് ദിനപത്രമായ ഡി.എന്‍.എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിപ്പോര്‍ട്ട് പ്രകാരം, കുംബ്ലെയും ചില മുന്‍താരങ്ങളും ടീമിനുള്ളിലെ തന്നെ ചില താരങ്ങളുമുള്‍പ്പെടുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങളാണ് കുംബ്ലെ ലീക്ക് ചെയ്തതെന്നാണ് റിപ്പോര്‍ട്ടില്‍ ഡി.എന്‍.എ ആരോപിക്കുന്നത്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ കോഡ് ഓഫ് കണ്ടക്ട് തെറ്റിച്ച കുംബ്ലെയ്ക്കെതിരെ ശക്തമായ നടപടിയുണ്ടാകും.

ടീമിനുള്ളില്‍ നായകനും പരിശീലകനും തമ്മില്‍ പോര് മുറുകുന്നുവെന്ന് നേരത്തെ ടൈംസ് ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുംബ്ലെയുമായി അധികനാള്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് വിരാട് ബോര്‍ഡിനെ അറിയിച്ചെന്നും അതാണ് കുംബ്ലെയുടെ കരാര്‍ നീട്ടുന്നതില്‍ നിന്നും പിന്മാറാന്‍ ബി.സി.സി.ഐയെ പ്രേരിപ്പിച്ചതെന്നുമായിരുന്നു റിപ്പോര്‍ട്ട്.

കുംബ്ലയുടെ കാലാവധി ചാമ്പ്യന്‍സ് ട്രോഫിയോടെ അവസാനിക്കാനിരിക്കെയാണ് ടീമിലെ പടയിളക്കത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നത്. കുംബ്ലെയുടെ കര്‍ശനമായ ശൈലിയോട് നായകന്‍ വിരാട് കോഹ്ലി അടക്കമുളള മുതിര്‍ന്ന താരങ്ങള്‍ക്ക് കടുത്ത അസംതൃപ്തിയാണുളളതെന്ന് ടൈംസ് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് ചില കാര്യങ്ങള്‍കൂടി പുറത്ത് വരുന്നത്.

 

Loading...

More News