താടിയും മുടിയും കറുപ്പിക്കാന്‍ ദിലീപിന് 'ഡൈ' എത്തിച്ചുകൊടുക്കുന്നതാര്; അന്വേഷണം അവശ്യപ്പെട്ട് ആനി സ്വീറ്റി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2018 4:16 pm

Menu

Published on September 13, 2017 at 2:10 pm

താടിയും മുടിയും കറുപ്പിക്കാന്‍ ദിലീപിന് ‘ഡൈ’ എത്തിച്ചുകൊടുക്കുന്നതാര്; അന്വേഷണം അവശ്യപ്പെട്ട് ആനി സ്വീറ്റി

annie-sweety-against-dileep

പത്തനംതിട്ട: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് നിയമവിരുദ്ധമായി ആനുകൂല്യങ്ങള്‍ കിട്ടുന്നുണ്ടെന്ന് ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന സെക്രട്ടറി ആനി സ്വീറ്റി. ഇതിനെക്കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കണമെന്നും ആനി സ്വീറ്റി പറഞ്ഞു.

താടിയും മുടിയും കറുപ്പിക്കാന്‍ ജയിലില്‍ അദ്ദേഹത്തിന് ‘ഡൈ’ അനുവദിക്കുന്നത് ആരാണെന്ന് വ്യക്തമാക്കണം. സ്ത്രീവിരുദ്ധ കുറ്റങ്ങള്‍ ചെയ്ത വ്യക്തിക്ക് ജയിലില്‍ പ്രത്യേക പരിഗണന കിട്ടുന്നില്ലായെന്നത് മുഖ്യമന്ത്രി ഉറപ്പാക്കണമെന്നും ആനി സ്വീറ്റി കൂട്ടിച്ചേര്‍ത്തു.

നിരവധി ആളുകളാണ് ദിലീപിനെ കാണാനായി ജയിലില്‍ എത്തുന്നത്. സന്ദര്‍ശകരെ അനുവദിക്കാത്ത ഞായറാഴ്ചയും സന്ദര്‍ശകരെത്തിയെന്നും അനി സ്വീറ്റി പറഞ്ഞു.

നേരത്തെ അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ ദിലീപ് പുറത്തിറങ്ങിയിരുന്നു. ആലുവ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലുളള വലിയ സുരക്ഷാ സംഘത്തിന്റെ അകമ്പടിയോടെയാണ് ജയിലിന് ഒന്നരകിലോമീറ്റര്‍ മാത്രമുളള വീട്ടിലേക്ക് ദിലീപ് എത്തിയത്.

സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് ആലുവ മണപ്പുറത്തെ ചടങ്ങുകളില്‍ ദിലീപിനെ പങ്കെടുപ്പിച്ചിരുന്നില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണം, ചെലവ് സ്വയം വഹിക്കണം എന്നീ ഉപാധികളോടെയായിരുന്നു ജാമ്യം ലഭിക്കാതെ തന്നെ ദിലീപ് പുറത്തിറങ്ങിയത്.

Loading...

More News