ജാന്‍വിയേയും ഖുശിയേയും കുറിച്ച് അശ്ലീലം പറഞ്ഞവർക്ക് നേരെ പൊട്ടിത്തെറിച്ച് അന്‍ഷുല കപൂര്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:47 pm

Menu

Published on March 6, 2018 at 9:51 am

ജാന്‍വിയേയും ഖുശിയേയും കുറിച്ച് അശ്ലീലം പറഞ്ഞവർക്ക് നേരെ പൊട്ടിത്തെറിച്ച് അന്‍ഷുല കപൂര്‍

anshula-kapoor-slams-a-troll-for-abusing-her-step-sisters-janhvi-and-khushi-kapoor

കപൂര്‍ കുടുംബത്തിനും ഇന്ത്യന്‍ സിനിമാ ലോകത്തിനും വലിയൊരു ആഘാതമായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത മരണം. താരത്തിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനും ബോണി കപൂറിനേയും പെണ്‍മക്കളേയും ആശ്വസിപ്പിക്കാനും നിരവധിപേർ എത്തിയിരുന്നു. അക്കൂട്ടത്തിൽ എടുത്തുപറയേണ്ട രണ്ട് പേരായിരുന്നു ബോണി കപൂറിന്‍റെ ആദ്യ വിവാഹത്തിലെ മക്കളായ അര്‍ജ്ജുന്‍ കപൂറും അന്‍ഷുല കപൂറും. അച്ഛന്‍റെ രണ്ടാം ഭാര്യയായ ശ്രീദേവിയോടും ബോണികപൂറിനോടും ഈ മക്കള്‍ കടുത്ത ശത്രുതയായിരുന്നു പുലര്‍ത്തിയിരുന്നത്. എന്നാൽ ശ്രീദേവിയുടെ മരണത്തോടെ അച്ഛനും സഹോദരിമാര്‍ക്കും താങ്ങായി മാറിയിരിക്കുകയാണ് ഇവർ രണ്ടുപേരും. അന്‍ഷുല കഴിഞ്ഞദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുന്നത്.

‘ഏത് പ്രതിസന്ധിയിലും ഒന്നുമില്ലായ്മയുടെ നടുവിലും കാട്ടുപൂക്കള്‍ പുഷ്പിക്കുക തന്നെ ചെയ്യും. എപ്പോഴെല്ലാം കാറ്റ് വീശുന്നുവോ, അപ്പോഴെല്ലാം അവ സൗന്ദര്യം പരത്തും,’ ഇതായിരുന്നു അന്‍ഷുലയുടെ പോസ്റ്റ്. എന്നാല്‍ ഇതിനു താഴെ അര്‍ജുന്‍ കപൂറിന്റെ ആരാധകരെന്നു പറഞ്ഞുകൊണ്ട് ചിലര്‍ ജാന്‍വിയേയും ഖുഷിയേയും കുറിച്ച് അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്തു. ഇതിനെതിരെ ശക്തമായ ഭാഷയില്‍ തന്നെ അന്‍ഷുല പ്രതികരിച്ചു. ഒപ്പം തന്നെ എല്ലാ അശ്ലീല കമന്റുകളും ഡിലീറ്റ് ചെയ്യുകയും ചെയ്തു. തന്‍റെ സഹോദരിമാര്‍ക്കെതിരെ ഇത്തരം മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് സഹിക്കാനാവില്ലെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അതുകൊണ്ട് തന്നെ ഈ കമൻറുകൾ എടുത്തുകളയുകയാണെന്നും തന്റെ സഹോദരനും തനിക്കും നല്‍കിയ പിന്തുണയ്ക്ക് നന്ദിയെന്നും അൻഷുല പറഞ്ഞു.

Loading...

More News