വയല്‍ നികത്തുന്നത് എതിര്‍ത്തു; കര്‍ഷകര്‍ക്കെതിരെ ആന്റണി പെരുമ്പാവൂരിന്റെ സിനിമാ സ്റ്റൈല്‍ പ്രതികാര നടപടി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:01 am

Menu

Published on February 12, 2018 at 4:39 pm

വയല്‍ നികത്തുന്നത് എതിര്‍ത്തു; കര്‍ഷകര്‍ക്കെതിരെ ആന്റണി പെരുമ്പാവൂരിന്റെ സിനിമാ സ്റ്റൈല്‍ പ്രതികാര നടപടി

antony-perumbavoor-retaliate-against-farmers

പെരുമ്പാവൂര്‍: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചതായി ആരോപണമുയര്‍ത്തിയ കര്‍ഷകര്‍ക്കെതിരെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രതികാര നടപടി സ്വീകരിച്ചതായി ആരോപണം.

നെല്‍വയല്‍ മണ്ണിട്ട് നികത്തിയത് എതിര്‍ത്ത കര്‍ഷകരുടെ കൃഷിടങ്ങളിലേക്ക് വെള്ളം പോകുന്ന കാന മണ്ണിട്ട് നികത്തിയാണ് ആന്റണി പെരുമ്പാവൂരിന്റെ പ്രതികാരം. കൃഷിയിടത്തിലേക്ക് വെള്ളം ലഭിക്കാതായതോടെ കൃഷിയിറക്കാനാവാതെ വിഷമിക്കുകയാണ് കര്‍ഷകരെന്നും

വയല്‍ നികത്തല്‍ എതിര്‍ത്തതിനെത്തുടര്‍ന്നാണ് ഈ നടപടിയെന്നും ആന്റണി പെരുമ്പാവൂര്‍ പ്രതികാരം തീര്‍ക്കുകയാണെന്നും കര്‍ഷകര്‍ ആരോപിച്ചു. വെള്ളം ലഭിക്കാതായതോടെ കൃഷി മുടങ്ങിയ പാടങ്ങള്‍ ഇപ്പോള്‍ തരിശായിക്കിടക്കുകയാണെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

പെരുമ്പാവൂര്‍ ഇരിങ്ങോല്‍ക്കരയിലെ നെല്‍പ്പാടം നികത്താന്‍ ശ്രമിച്ചതിന് പുറമേ ആന്റണി പെരുമ്പാവൂര്‍ തൊട്ടടുത്ത കാനയും അടച്ചു. ഇവിടെ നിന്നിപ്പോള്‍ ആന്റണിയുടെ നിലത്തിലേക്ക് മാത്രമേ വെള്ളം ലഭിക്കൂ. തെങ്ങോല ഉപയോഗിച്ച് കാനയില്‍ നിന്ന് മറ്റ് കൃഷിയിടങ്ങളിലേക്കുള്ള വെള്ളച്ചാലുകള്‍ തടയുകയായിരുന്നെന്ന് കര്‍ഷകര്‍ പറയുന്നു.

ഇന്നലെയാണ് പെരുമ്പാവൂരില്‍ ഒരേക്കറോളം നെല്‍വയല്‍ ആന്റണി നികത്തുന്നെന്ന വാര്‍ത്ത പുറത്ത് വന്നത്. ഒരേക്കറോളം വരുന്ന നെല്‍വയലില്‍ മരങ്ങളും വാഴയും നട്ടു പിടിപ്പിച്ച് അത് കരഭൂമിയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ആന്റണി ശ്രമിക്കുന്നത്.

പെരുമ്പാവൂര്‍ ഇരിങ്ങോല്‍ക്കര അയ്മുറി റോഡിലാണ് ഒരേക്കര്‍ സ്ഥലം പാഴ്മരങ്ങള്‍ നട്ട് നികത്താന്‍ ആന്‍ണി പെരുമ്പാവൂര്‍ ശ്രമിക്കുന്നതെന്നാരോപണം. ഇതു സംബന്ധിച്ച് പ്രദേശവാസികള്‍ ജില്ലാ കലക്ടര്‍ക്കും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പാടം നികത്താന്‍ ശ്രമം നടക്കുന്നെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കണ്ടെത്തി. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ഉത്തരവിട്ടു.

ഈ ഉത്തരവിനെതിരെ ആന്റണി പെരുമ്പാവൂര്‍ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല സ്റ്റേ വാങ്ങിയിരുന്നു. പരാതിക്കാരുടെയും പ്രദേശവാസികളുടെയും വാദങ്ങള്‍ കേട്ടുതീരും വരെ യാതൊരു പ്രവൃത്തികളും പാടില്ലെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. ഈ ഉത്തരവ് മറികടന്നാണ് ഇപ്പോള്‍ നിര്‍മാണ പ്രവത്തനങ്ങള്‍ നടക്കുന്നതെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

Loading...

More News