അനു സിത്താരക്ക് ഇത് നല്ല കാലം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:45 pm

Menu

Published on March 12, 2018 at 3:56 pm

അനു സിത്താരക്ക് ഇത് നല്ല കാലം

anu-sithara-malayalam-new-trending-actress

അനു സിത്താരയെ സംബന്ധിച്ചെടുത്തോളം തന്റെ കരിയറിലെ ഏറ്റവും നല്ല കാലത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കൈ നിറയെ വേഷങ്ങളുണ്ട്. അതില്‍ യുവതാരങ്ങളും തഴക്കം ചെന്ന താരങ്ങളും വരെ നായകരായുള്ള സിനിമകളാണ്.

 

ഈയടുത്തിറങ്ങിയ ജയസൂര്യ നായകനായ ക്യാപ്റ്റന്‍ തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ അതില്‍ ജയസൂര്യയോടൊപ്പം അഭിമാനിക്കാന്‍ മലയാളത്തിന്റെ ഈ ശാലീന സുന്ദരിക്കും വകയുണ്ട്. ചിത്രത്തില്‍ ജയസൂര്യക്കൊപ്പം തകര്‍പ്പന്‍ പ്രകടനം തന്നെയാണ് അനു കാഴ്ചവെച്ചിരിക്കുന്നത്.

 

രാമന്റെ ഏദന്‍ തോട്ടത്തിലൂടെയാണ് ഈ നായികയെ മലയാളികള്‍ അധികമായി ശ്രദ്ധിക്കാന്‍ തുടങ്ങിയത്. എന്നാല്‍ അതിന് മുമ്പ് ഫക്രിയിലൂടെയാണ് കുഴപ്പമില്ലാത്ത വേഷത്തിലൂടെ അനു രംഗത്തെത്തിയത്. എന്നാല്‍ അതിനും മുമ്പ് തന്നെ നിരവധി ചിത്രങ്ങളില്‍ അനു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അനു സിത്താരയുടെ ആദ്യ ചിത്രം 2013ല്‍ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് ആയിരുന്നു. തുടര്‍ന്ന് ഒരു ഇന്ത്യന്‍ പ്രണയകഥ, അനാര്‍ക്കലി തുടങ്ങി പതിനഞ്ചോളം ചിത്രങ്ങളില്‍ അനു പല വേഷങ്ങള്‍ കൈകാര്യം ചെയ്തു.

ഇതില്‍ രാമന്റെ ഏദന്‍ തോട്ടം മുതലാണ് അനുവിന് കൂടുതല്‍ പ്രശസ്തി നേടാനായത്. തുടര്‍ന്ന് സര്‍വോപരി പാലാക്കാരന്‍, നവല്‍ എന്ന ജുവല്‍, ആന അലറലോടലറല്‍, ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങളും ചെയ്ത താരം ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള നായികമാരില്‍ ഒരാളായി മാറിയിരിക്കുകയാണ്. ഒരു കുപ്രസിദ്ധ പയ്യന്‍, ബിലാത്തി കഥ, കുട്ടനാടന്‍ ബ്ലോഗ് എന്നിവയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.

Loading...

More News