ഐഫോൺ 8, 8 പ്ലസ്, എക്സ് എത്തി; പ്രത്യേകതകൾ എന്തൊക്കെ; ഒപ്പം കിടിലൻ ഫോട്ടോസും വീഡിയോസും കാണാം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 22, 2018 1:13 pm

Menu

Published on September 13, 2017 at 11:24 am

ഐഫോൺ 8, 8 പ്ലസ്, എക്സ് എത്തി; പ്രത്യേകതകൾ എന്തൊക്കെ; ഒപ്പം കിടിലൻ ഫോട്ടോസും വീഡിയോസും കാണാം

apple-iphone-8-iphone-8plus-iphone-x-launched-specifications

കാലിഫോർണിയ: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഐഫോൺ 8 എത്തിയിരിക്കുന്നു. ഐഫോൺ 8, ഐഫോൺ 8 പ്ലസ്, ഐഫോൺ എക്സ് തുടങ്ങിയ മോഡലുകൾ ആണ് ആദ്യ ഐഫോൺ അവതരിപ്പിച്ചതിന്റെ പത്താം വാർഷികം കൂടിയായ ഇന്നലെ അവതരിപ്പിച്ചത്.

 

മൂന്നു മോഡലുകൾ അവതരിപ്പിച്ചതിൽ ഐഫോൺ എക്സ് തന്നെയാണ് താരം.

ഈ മൂന്ന് മോഡലുകളോടൊപ്പം ആപ്പിൾ വാച്ച്, ആപ്പിൾ ടിവി എന്നിവയുടെ പുതിയ പതിപ്പുകളും അവതരിപ്പിക്കുകയുണ്ടായി.

കാലിഫോർണിയയിലെ ആപ്പിളിന്റെ ആസ്ഥാനത്ത് സ്റ്റീവ് ജോബ്സ് തീയേറ്ററിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഇവ അവതരിപ്പിച്ചത്.

പത്തു വർഷങ്ങൾ പിന്നിടുമ്പോൾ പുതിയ മോഡലുകൾ എത്തിയിരിക്കുന്നത് ഒട്ടേറെ പുതുമയുള്ള പ്രത്യേകതകളുമായാണ്.

ഐഫോൺ ഡിസൈനിൽ തന്നെ കാര്യമായ മാറ്റങ്ങൾ വന്നിരിക്കുന്നു. ഒപ്പം വേറെയുമുണ്ട് പ്രത്യേകതകൾ. അവ എന്തൊക്കെയാണെന്ന് നോക്കാം.

ഐഫോൺ 8, 8 പ്ലസ് എന്നിവ മുൻ മോഡലുകളുടെ തുടച്ചയായാണ് അവതരിപ്പിക്കുന്നത്. എന്നാൽ ഐഫോൺ എക്സ് ( Iphone 10) ഇവയിൽ നിന്നും ഡിസൈനിൽ അടക്കം വലിയ മാറ്റമുണ്ട്

ഹോം ബട്ടൺ ഇല്ല എന്നതാണ് x മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത. മുൻഭാഗം പൂർണമായും സ്ക്രീൻ തന്നെയാണ്. സ്വയ്പ് വഴി ഹോം സ്ക്രീനിലേക്ക് കടക്കാം.

മുഖം നോക്കി ലോക്ക് മാറുന്ന ഫോണുകൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഏതു രാത്രിയിൽ പോലും ഈ സവിശേഷത പൂർണമായും ഉപയോഗിക്കാൻ കെൽപ്പുള്ള ഫോൺ ഒരു പക്ഷെ ഇതായിരിക്കും.

1125 X 2436 റെസല്യൂഷന്‍ ഉള്ള 5.88 ഇഞ്ചു സ്‌ക്രീനാണ് ഫോണിനുള്ളത്. മുൻ മോഡലുകളെ പോലെ തന്നെ റെറ്റിന ഡിസ്പ്ലേ ആണ് ഫോണിനുള്ളത്.

ഓപ്പറേറ്റിംഗ് സിസ്റ്റം ഐഓഎസ് 11

12 മെഗാപിക്സൽ പിൻക്യാമറ, 7 മെഗാപിക്സൽ മുൻക്യാമറ എന്നിവയാണ് ഫോണിന് ഉള്ളത്.

നവംബറിൽ ഐഫോൺ x ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

64 ജിബി മോഡലിന് 89000 രൂപയും 256 ജിബിക്ക് 1.2 ലക്ഷം രൂപയുമായിരിക്കും വില.

ഐഫോൺ 8, 8 പ്ലസ് എന്നിവ മുൻഭാഗവും പിൻഭാഗവും ഗ്ലാസ് കൊണ്ട് നിർമ്മിച്ചിട്ടുള്ളവയാണ്.

മുൻ മോഡലിനേക്കാൾ കൂടിയ ശബ്ദനിലവാരം സ്ക്രീൻ എന്നിവ ഇവയുടെ പ്രത്യേകതയാകുന്നു.

ഐഫോൺ 8, 8 പ്ലസ് എന്നിവയ്ക്ക് എക്‌സിനെ പോലെത്തന്നെ 12 മെഗാപിക്സൽ പിൻക്യാമറ, 7 മെഗാപിക്സൽ മുൻക്യാമറ എന്നിവയാണ് ഉള്ളത്.

ഐഫോൺ 8, 8 പ്ലസ് എന്നിവ രണ്ടിനും 64 ജിബി, 256 ജിബി മോഡലുകൾ ലഭ്യമായിരിക്കും.

64000 രൂപ മുതലായിരിക്കും 8 ന്റെ വില തുടങ്ങുന്നത്.

 

Loading...

More News