സിദ്ധാര്‍ത്ഥ് അഭിമന്യു മാത്രമല്ല അരവിന്ദ് സ്വാമിയും മാസാണ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 17, 2017 8:37 pm

Menu

Published on February 10, 2017 at 1:10 pm

സിദ്ധാര്‍ത്ഥ് അഭിമന്യു മാത്രമല്ല അരവിന്ദ് സ്വാമിയും മാസാണ്

aravind-swamy-kp-sasikala-call-lawmaker-campaign

ചെന്നൈ: ജയലളിതയുടെ പിന്‍ഗാമിയായി തമിഴ്നാട് മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്ന വി.കെ ശശികലയ്ക്കെതിരെ കൂടുതല്‍ ചലച്ചിത്രതാരങ്ങള്‍ രംഗത്ത്.

നടന്‍ അരവിന്ദ് സ്വാമിയാണ് ഓണ്‍ലൈന്‍ ക്യാംപയിനുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ശശികലയെ വിമര്‍ശിച്ചും ഒ. പനീര്‍ശെല്‍വത്തെ പിന്തുണച്ചും കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു.

‘കോള്‍ യുവര്‍ ലോ മേക്കര്‍’ എന്നാണ് അരവിന്ദ് സ്വാമി തന്റെ ക്യംപയിനിന് പേരിട്ടിരിക്കുന്നത്. തമിഴ്നാട് നിയമസഭയിലെ മുഴുവന്‍ എം.എല്‍.എമാരുടെയും പേരും ഫോണ്‍ നമ്പറും മണ്ഡലവും താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എല്ലാവര്‍ക്കും അവരവരുടെ ജനപ്രതിനിധികളെ വിളിച്ച് ആരാവണം മുഖ്യമന്ത്രി എന്നത് സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെടൂ എന്നാണ് അരവിന്ദ് സ്വാമി ആഹ്വാനം ചെയ്തിരിക്കുന്നത്.

ഒരാളുടെ ഏകാധിപത്യ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഇത് രാജഭരണകാലമല്ലെന്ന് ശശികലയെ പരോക്ഷമായി വിമര്‍ശിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ഇവിടത്തെ ജനങ്ങള്‍ക്ക് ഏകാധിപതികളെയല്ല ജനസേവകരെയാണ് ആവശ്യമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇത് രാജവാഴ്ചയല്ല, ഇവിടെ പിന്‍ഗാമികളെ വാഴിക്കലില്ല. ജനങ്ങളെ സേവിക്കുന്നവരെയാണ് വേണ്ടതെന്നും അദ്ദേഹം കുറിക്കുന്നു. അരവിന്ദ് സ്വാമിയുടെ ഈ ക്യാംപെയിനിന് മികച്ച പ്രതികരണമാണ് ഓണ്‍ലൈന്‍ ലോകത്ത് ലഭിക്കുന്നത്. തനി ഒരുവനിലെ സിദ്ധാര്‍ത്ഥ് അഭിമന്യു മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലെ അരവിന്ദ് സ്വാമിയും മാസാണെന്നാണ് ചിലരുടെ കമന്റുകള്‍.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News