അപ്രതീക്ഷിതമായുള്ള ഹിമപാതം; ധൈര്യമുണ്ടോ ഈ ഹോട്ടലില്‍ താമസിക്കാന്‍?

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2018 8:01 pm

Menu

Published on December 6, 2017 at 12:25 pm

അപ്രതീക്ഷിതമായുള്ള ഹിമപാതം; ധൈര്യമുണ്ടോ ഈ ഹോട്ടലില്‍ താമസിക്കാന്‍?

arlberg-hospiz-5-star-hotel-austria-scenic-view

ഓസ്ട്രിയയിലെ ആല്‍പ്‌സ് പര്‍വ്വതനിരകളില്‍ സ്ഥിതിചെയ്യുന്ന ഓള്‍ബെര്‍ഗ് എന്ന ഹോട്ടലില്‍ താമസിക്കാന്‍ കുറച്ചൊക്കെ ധൈര്യം വേണം. കാരണം സമുദ്രനിരപ്പില്‍ നിന്ന് 1800 മീറ്റര്‍ ഉയരത്തില്‍ ഒരു മഞ്ഞുമലയുടെ താഴെയാണ് ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്. എവിടെ നോക്കിയാലും കണ്ണെത്താദൂരത്തോളം മഞ്ഞുമാത്രം.

ഇടയ്ക്കിടെ ഹിമപാതമുണ്ടാകുന്ന സ്ഥലമാണിത്. മുന്‍പ് പലതവണ ഹിമപാതം കെട്ടിടത്തിന് പരുക്കുകള്‍ ഏല്‍പ്പിച്ചെങ്കിലും അവയെയെല്ലാം പ്രതിരോധിച്ചു കൊണ്ട് ഹോട്ടല്‍ ഇന്നും ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹിമപാതത്തെ ചെറുക്കാനുള്ള സുരക്ഷാവേലികളും അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി തുരങ്കപാതയും ഹോട്ടലിനടിയില്‍ പ്രത്യേകം ഒരുക്കിയിട്ടുണ്ട്.

14-ാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന ഓസ്ട്രിയന്‍ വാസ്തുമാതൃകയിലാണ് ഈ ഹോട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഗോഥിക് ആര്‍ക്കിടെക്ച്ചറിന്റെ സ്വാധീനം ഇവിടുത്തെ സീലിങ്ങിലും താഴികക്കുടങ്ങളിലും ചുവര്‍ചിത്രങ്ങളിലുമൊക്കെ കാണാം.

87 ആഡംബര കിടപ്പുമുറികളാണ് ഹോട്ടലില്‍ ഒരുക്കിയിരിക്കുന്നത്. ഭൂമിക്കടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന മുറികള്‍ ഹോട്ടലിന്റെ വാസ്തുനൈപുണ്യത്തിന്റെ തെളിവാണ്. റസ്റ്റിക് തീമിലാണ് കിടപ്പുമുറികള്‍ ഒരുക്കിയിരിക്കുന്നത്. ഓക്ക് തടിയുടെ പാനലിംഗാണ് കിടപ്പുമുറിയുടെ ഭിത്തികളെ അലങ്കരിക്കുന്നത്. പുറത്തെ മഞ്ഞുമലയും സ്‌കീയിങ്ങുമൊക്കെ ആവോളം ആസ്വദിക്കാന്‍ പാകത്തിലാണ് കിടപ്പുമുറികള്‍ ക്രമീകരിച്ചിരിക്കുന്നത്. മാത്രമല്ല ഒരു കണ്‍സേര്‍ട്ട് ഹാളും മോഡേണ്‍ ആര്‍ട് ഗാലറിയും ഹോട്ടലിന്റെ ഭൂമിക്കടിയിലുള്ള നിലകളില്‍ ഒരുക്കിയിരിക്കുന്നു.

വൈന്‍ സെല്ലറുകളാണ് ഹോട്ടലിലെ മറ്റൊരു ആകര്‍ഷണം. മുന്തിയ വീഞ്ഞുകുപ്പികള്‍ കലാപരമായാണ് ഇവിടെ നിരത്തിവച്ചിരിക്കുന്നത്. മൂന്ന് റസ്റ്റോറന്റുകളും ഹോട്ടലിനുള്ളില്‍ പ്രവര്‍ത്തിക്കുന്നു. ഹോട്ടലിലെ സ്പാ റൂമില്‍ സോന, ജക്കൂസി, സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു. ഒരു ഇന്‍ഡോര്‍ സ്വിമ്മിങ് പൂളും ഇവിടെയുണ്ട്.

Loading...

More News