അരുണ്‍ രാജ് മരണത്തിലേക്ക് യാത്രയായത് ട്ട് പേര്‍ക്ക് പുതുജീവൻ നൽകികൊണ്ട് ..!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2018 2:01 pm

Menu

Published on April 4, 2018 at 9:56 am

അരുണ്‍ രാജ് മരണത്തിലേക്ക് യാത്രയായത് എട്ട് പേര്‍ക്ക് പുതുജീവൻ നൽകികൊണ്ട് ..!!

arun-raj-organ-donation

ആലുവ: അരുണ്‍ രാജ് എന്ന അങ്കമാലി വേങ്ങൂര്‍ സ്വദേശിയുടെ ഹൃദയവും കിഡ്‌നിയും കൈകളുംമാണ് എട്ടു പേരിൽ പുതുജീവൻറെ തുടിപ്പേകിയത് . നമ്മുടെ സംസ്ഥാനത്ത് നാല് മാസത്തിനു ശേഷമാണ് ഇത്തരത്തില്‍ ഒരു അവയവദാനം നടക്കുന്നത്. ഇതാദ്യമായാണ് മൃതസജ്ഞീവനി വഴി ഇത്രയും അവയവങ്ങള്‍ ഒന്നിച്ച് ദാനം ചെയ്യുന്നതും. മസ്തിഷ്‌ക മരണം സംബന്ധിച്ച വിവാദങ്ങളെ തുടര്‍ന്ന് അവയവാദാനത്തിന് സമ്മതം നല്‍കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടാക്കിയിട്ടുണ്ട്.

അരുണ്‍ രാജിന് ബൈക്ക് അപകടം നടന്നത് ഈസ്റ്റര്‍ ദിനത്തിലായിരുന്നു . പരിക്കേറ്റ അരുണ്‍ രാജിനെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. അരുണിന് മസ്തിഷ്കക മരണം സംഭവിച്ചെന്നും ഇനി സാധാരണ നിലയിലേക്ക് തിരിച്ചെത്താന്‍ കഴിയില്ലെന്ന് ബന്ധുക്കളെ ബോധ്യപ്പെടുത്തിയപ്പോള്‍ അവയവദാനത്തിന് വേണ്ടപ്പെട്ടവരും സമ്മതിക്കുകയായിരുന്നു . തുടര്‍ന്ന് രാത്രി പന്ത്രണ്ട് മണിയോടെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. ഹൃദയം,കരൾ, കിഡ്‌നി ഇവയ്ക്കു പുറമേ ഇരുകൈകളും പാന്‍ക്രിയാസിസും കണ്ണുകളും ദാനം ചെയ്തിട്ടുണ്ട്. അരുണ്‍ രാജ് നേരത്തെ തന്നെ അവയാവദാനത്തിന് സമ്മതപത്രം നല്‍കിയിരുന്നു.

Loading...

More News