കുട്ടികൾ തല്ലുകൂടുന്നു, ഫോണിൽ വൃത്തികേട് കാണുന്നു, ഇതൊന്നും ശ്രദ്ധിക്കാതെ ഫോണിൽ ഫേസ്ബുക്കും വാട്സ്ആപ്പും നോക്കി രസിക്കുന്ന ടീച്ചറും

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 2:35 am

Menu

Published on September 2, 2017 at 3:54 pm

കുട്ടികൾ തല്ലുകൂടുന്നു, ഫോണിൽ വൃത്തികേട് കാണുന്നു, ഇതൊന്നും ശ്രദ്ധിക്കാതെ ഫോണിൽ ഫേസ്ബുക്കും വാട്സ്ആപ്പും നോക്കി രസിക്കുന്ന ടീച്ചറും

asansol-teacher-sits-through-din-in-classroom-checking-facebook-whatsapp-messages

അസൻസോൾ (വെസ്റ്റ് ബംഗാൾ): ക്ലാസ്സ്മുറിയിൽ കുട്ടികൾ തല്ലുകൂടുന്നു, ചിലർ ബാഗുകൾ എടുത്തു പരസ്പരം എറിയുന്നു, ചിലർ തങ്ങളുടെ മൊബൈൽ ഫോണിൽ അനാവശ്യ വിഡിയോകൾ കാണുന്നു.. ഇങ്ങനെയൊക്കെ നടന്നുകൊണ്ടിരിക്കുമ്പോൾ ഇതൊന്നും ശ്രദ്ധിക്കാതെ വേണ്ടത്ര രീതിയിൽ ഗൗരവം കാണിക്കാതെ ക്ലാസ്സ്മുറിയിലെ ടീച്ചർ ഫോണിൽ ഫേസ്ബുക്കും വട്സാപ്പും നോക്കിയിരിക്കുന്നു.

ഒരു വിഡിയോയിൽ ആണ് ഈ സംഭവങ്ങളുള്ളത്. ഇതിന്റെ വീഡിയോ സോഷ്യൽ മിഡിയയിൽ വൈറൽ ആയതോടെയാണ് കാര്യത്തെ പറ്റി പുറംലോകം അറിഞ്ഞതും മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയതും.

വെസ്റ്റ് ബംഗാളിലെ അസൻസോൾ ജില്ലയിലുള്ള ജമുരിയ ഹിന്ദി സ്കൂളിലാണ് സംഭവം നടന്നത്. റാം കുമാർ കേസരി എന്ന അധ്യാപകനാണ് ഇത് എന്ന് പിന്നീട് വ്യക്തമായി. കാര്യങ്ങൾ പുറംലോകം അറിഞ്ഞതോടെ ഈ വിഷയത്തിൽ ഒരു അന്വേഷണത്തിന് സ്കൂൾ അധികൃതർ ഉത്തരവിടുകയും ചെയ്തു.

ക്ലാസ്സ്മുറിയിൽ ഇത്രയധികം സംഭവങ്ങൾ നടന്നുകൊണ്ടിരുന്നിട്ടും ടീച്ചർ ഇതിൽ യാതൊരു ശ്രദ്ധയും കാണിച്ചില്ല. ഈ അവസരം മുതലെടുത്ത് കുട്ടികൾ ക്ലാസ്സിൽ അഴിഞ്ഞാടുകയും ചെയ്തു.

സംഭവത്തെ കുറിച്ച് പ്രതികരിച്ചുകൊണ്ട് ഈ വിഷയത്തിൽ ചുമതലയിലുള്ള അദ്ധ്യാപകൻ ശമ്പു രാജക് ഇങ്ങനെ പ്രതികരിക്കുകയുണ്ടായി:” ഈ വിഷയത്തെ കുറിച്ച് ഞങ്ങൾ ഒരു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് വന്നയുടൻ ആരോപിതനായ ടീച്ചർക്കെതിരെ നടപടി കൈക്കൊള്ളുന്നതായിരിക്കും”.

എന്നാൽ ഈ വിഷയത്തെ സംബന്ധിച്ച് കുറ്റാരോപിതനായ അധ്യാപകന് പറയാനുള്ളത് നേരെ തിരിച്ചാണ്. താൻ കുട്ടികളോട് ഏറെ നേരം അടങ്ങിയിരിക്കാനും ശബ്ദമുണ്ടാക്കാതിരിക്കാനും പറഞ്ഞെങ്കിലും ആരും തന്നെ കേൾക്കാതിരിക്കുകയാണ് ചെയ്തതെന്ന് ഇയാൾ പറഞ്ഞു.

കുട്ടികൾ താൻ പറഞ്ഞത് കേൾക്കാതെ വന്നപ്പോൾ ഇദ്ദേഹം തന്റെ കസേരയിൽ ഇരിക്കുകയും തനിക്ക് ബന്ധുക്കളിൽ നിന്നും വന്ന മെസ്സേജുകൾ നോക്കുകയുമായിരുന്നുവെന്നും ഇയാൾ പറയുന്നു.

Loading...

More News