ഇന്നുമുതൽ അശ്വമേധം വീണ്ടും എത്തുന്നു.. കാതലായ മാറ്റങ്ങളോടെ; ജി.എസ്.പ്രദീപ് ഫേസ്ബുക്ക് ലൈവില്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:13 am

Menu

Published on January 8, 2018 at 4:26 pm

ഇന്നുമുതൽ അശ്വമേധം വീണ്ടും എത്തുന്നു.. കാതലായ മാറ്റങ്ങളോടെ; ജി.എസ്.പ്രദീപ് ഫേസ്ബുക്ക് ലൈവില്‍

ashvamedham-program-broadcasting-again-in-kairali-tv-g-s-pradeep-facebook-live

ഓർമ്മയില്ലേ കൈരളി ടിവിയിലെ പഴയ അശ്വമേധം. ജി.എസ്.പ്രദീപ് എന്ന കലാകാരന്റെ പ്രകടനം ഒന്നുകൊണ്ടു മാത്രം ഏറെ ശ്രദ്ധേയമായ പരിപാടി. ഒരുകാലത്തു മലയാളികൾ മൊത്തം കണ്ടിരുന്ന അറിവിന്റെ ലോകത്തേക്ക് ഓരോ മലയാളിയെയും പിടിച്ചുകയറ്റിയ ആ പരിപാടി വീണ്ടും എത്തുകയാണ്. ഇന്ന് രാത്രി 8 മണി മുതൽ കൈരളി ടിവിയിൽ പരിപാടി വീണ്ടും സംപ്രേക്ഷണം തുടങ്ങുകയാണ്. പരിപാടിയെ കുറിച്ചും മറ്റും ജി.എസ്. പ്രദീപ് തന്നെ ഫേസ്ബുക് ലൈവിൽ പറയുന്നത് നോക്കാം.

‘സ്റ്റുഡിയോയുടെ നാലുചുവരുകള്‍ക്ക് പുറത്തേക്ക് മാറി ജനമധ്യത്തിലാണ് ഇത്തവണ അശ്വമേധം അരങ്ങേറുക. അത് കടത്തിണ്ണയിലാകാം. മഹാനഗരത്തിലെ സ്റ്റേജിലാകാം.പോയ ദിവസങ്ങളില്‍ എറണാകുളത്തും ഖത്തറിലുമൊക്കെയായിരുന്നു ഷൂട്ടിങ്ങ്’ പ്രദീപ് പറയുന്നു. 2000 ത്തിലാണ് അശ്വമേധം പരിപാടി കൈരളി ടിവിയില്‍ ആരംഭിച്ചത്. 18 വര്‍ഷം മുമ്ബുള്ള ആദ്യ എപ്പിസോഡില്‍ ഇ.കെ.നായനാരായിരുന്നു മല്‍സരാര്‍ഥി.

ജി.എസ്.പ്രദീപിനെ സംബന്ധിച്ചെടുത്തോളം ഇതൊരു രണ്ടാം വരവാണ്. എല്ലാം എത്തിപ്പിടിച്ചതിൽ നിന്നും ഒന്നുമില്ലായ്മയിലേക്ക് കൂപ്പുകുത്തിയ അദ്ദേഹം അശ്വമേധവുമായി വീണ്ടും തിരിച്ചെത്തുമ്പോൾ പ്രേക്ഷകരെ പോലെ തന്നെ അദ്ദേഹത്തിനും പ്രതീക്ഷകളേറെയാണ്. പ്രേക്ഷകരുടെ പ്രോത്സാഹനവും പിന്തുണയും വേണ്ടുവോളമുണ്ട് അദ്ദേഹത്തിന്റെ ഈ തിരിച്ചുവരവിന് പിന്നിൽ.

മൂന്ന് സെഗ്മന്റുകളിലായാണ് പരിപാടി.ആദ്യ സെഗ്മന്റ് ഓപ്പണ്‍ സീസോയാണ്.ചുവരുകള്‍ക്ക് പുറത്തേക്കിറങ്ങുന്ന അശ്വമേധത്തിന്റെ ജനകീയ മുഖം.രണ്ടാമത്തെ സെഗ്മെന്റായ ഗ്രഹാംബെല്ലില്‍ ലോകത്തെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് സ്കൈപ്പിലൂടെ പ്രദീപുമായി അശ്വമേധം കളിക്കാന്‍ കഴിയും.അശ്വമേധത്തിന്റെ പഴയ എപ്പിസോഡുകളുടെ പ്രസക്തഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും മൂന്നാം സെഗ്മെന്റ്.

Loading...

More News