ന്യൂയോർക്ക് ഫാഷൻ റാംപിൽ നിറവയറുമായി ഗർഭിണിയും...!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2018 9:59 am

Menu

Published on September 14, 2017 at 2:09 pm

ന്യൂയോർക്ക് ഫാഷൻ റാംപിൽ നിറവയറുമായി ഗർഭിണിയും…!!

at-new-york-fashion-week-8-month-pregnant-model-shatters-stereotypes

ന്യൂയോർക്ക് : ന്യൂയോർക്ക് ഫാഷൻ വീക്കിലെ റാംപിൽ മറ്റു മോഡലുകളെയെല്ലാം കടത്തിവെട്ടി ഗർഭിണി താരമായി. റാംപിൽ മോഡലുകളോരോരുത്തരായി ചുവടുവച്ച് വരുന്നതിനിടയ്ക്കാണ് കണ്ടുനിന്നവരെയെല്ലാം ഞെട്ടിപ്പിച്ചുകൊണ്ട് മയാ റൂത് ലി എന്ന ചെറുപ്പക്കാരി കടന്നുവന്നത്. എട്ടുമാസം ഗർഭിണിയായിരുന്നു മയാ റൂത് ലി. ഭാഗികമായി തുറന്നിട്ട കാര്‍ഡിഗാന്‍ ധരിച്ചായിരുന്നു മയ റാംപിലേക്ക് പ്രവേശിച്ചത്. നിറവയര്‍ പുറത്തേക്ക് കാണുംവിധത്തിലായിരുന്നു മയ ഡ്രസ്സ് ധരിച്ചത്.ഡിസൈനര്‍മാരായ മൈക്ക് എക്‌ഹൊസിനും സൂ ലാറ്റയ്ക്കും വേണ്ടിയാണ് എട്ട് മാസം ഗര്‍ഭിണിയായ മയ ഈ റാംപിലെത്തിയത്.
ഗര്‍ഭിണിയായ തനിക്ക് ഇത്തരത്തില്‍ റാംപില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് മയ പറഞ്ഞു. വോഗ് റണ്‍വേയുടെ നിക്കോള്‍ ഫിലിപ്‌സ് മയയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ മയയെ എല്ലാവരും അറിയാൻ തുടങ്ങി. മയയും ഇൻസ്റ്റാഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. 21 വര്‍ഷമായി താന്‍ ഫാഷന്‍ ഷോകളുടെ ഭാഗമായിട്ട്, എന്നാൽ ആദ്യമായിട്ടാണ് ഒരു ഗര്‍ഭിണി റാംപില്‍ വരുന്നത് കാണുന്നതെന്ന് വോഗ് റണ്‍വേയുടെ നിക്കോള്‍ ഫിലിപ്‌സ് പറഞ്ഞു. ചിത്രം കണ്ട നിരവധി പേർ മയയെ അഭിനന്ദിച്ചെങ്കിലും ചിലയാളുകൾ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ റാംപിലെത്തിയതിന് മയയെ വിമർശിച്ചിട്ടുമുണ്ട്.

Loading...

More News