കാര്‍ഡ്-ഉപയോഗിച്ച്-ഇന്ധന

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2018 12:25 pm

Menu

Published on January 9, 2017 at 4:31 pm

കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറയ്ക്കാന്‍ ഇനി അധികതുക നല്‍കേണ്ടതില്ല

at-petrol-pumps-no-extra-charge-for-card-payments-says-government-credit-card-debit-card-demonetisation

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകളില്‍ ഇനി ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കാന്‍ അധികതുക ഈടാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

ഇത്തരത്തില്‍ ഡിജിറ്റല്‍ ഇടപാടു നടത്തുമ്പോള്‍ ചെറിയ തുക പോലും അധികമായി ഇടപാടുകാര്‍ നല്‍കേണ്ടതില്ലെന്ന് പെട്രോളിയം സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിനുശേഷം അറിയിച്ചു.

കൂടാതെ പമ്പുടമകളില്‍നിന്ന് ട്രാന്‍സാക്ഷന്‍ ചാര്‍ജും ഈടാക്കില്ല. അതേസമയം, കാര്‍ഡ് ഇടപാടുകള്‍ നടത്തുന്നതിനുള്ള അധികനിരക്ക് ആരു വഹിക്കണമെന്ന് എണ്ണക്കമ്പനികളും ബാങ്കുകളും ചര്‍ച്ച ചെയ്യുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കുമെന്ന പമ്പ് ഉടമകളുടെ ഭീഷണിയെ തുടര്‍ന്നാണ് പുതിയ തീരുമാനം. നേരത്തെ കാര്‍ഡുപയോഗിച്ച് പമ്പുകളില്‍ ഇടപാടു നടത്തുമ്പോള്‍ പമ്പുടമകളില്‍നിന്ന് ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നുമുതല്‍ ഇടപാടുകള്‍ക്കായി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് പെട്രോളിയം ഡീലേഴ്‌സ് അറിയിച്ചിരുന്നു. പിന്നീട് സര്‍ക്കാര്‍ ഇടപെട്ടതോടെ തീരുമാനം നടപ്പിലാക്കുന്നത് ജനുവരി 13 വരെ നീട്ടിവയ്ക്കുകയും ചെയ്തു.

ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവര്‍ ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ഒരു ശതമാനം വരെ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തുന്ന കാര്യം പമ്പുടമകളെ അറിയിച്ചത്.

രാജ്യത്താകെയുള്ള പെട്രോള്‍ പമ്പുകളില്‍ 60 ശതമാനവും ഉപയോഗിക്കുന്നത് ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി ബാങ്കുകളുടെ സൈ്വപിങ് മെഷീനുകളാണ്.

നിലവില്‍ കാര്‍ഡ് ഇടപാടുകള്‍ക്ക് ഒരു ശതമാനം എന്ന നിരക്കിലാണ് ഡീലര്‍മാരില്‍നിന്ന് ബാങ്കുകള്‍ പണം ഈടാക്കുന്നത്. ഇതു ലാഭവിഹിതം കുറയാന്‍ ഇടയാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് പമ്പുടമകള്‍ കാര്‍ഡ് ഇടപാടുകള്‍ ഒഴിവാക്കുക വഴി സമരത്തിന് ഒരുങ്ങിയത്.

സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള ബാങ്കുകളുടെ നീക്കത്തിനെതിരെ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും നടപടിയെടുക്കണമെന്ന് പമ്പുടമകള്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ, കാര്‍ഡ് വഴി ഇന്ധനം വാങ്ങുന്നവര്‍ക്കു വിലയില്‍ 0.75% കിഴിവ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Loading...

More News