പ്രമുഖ നടിയെ അപായപ്പെടുത്താൻ കണ്ണൂരിലും ശ്രമം നടന്നു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 20, 2017 7:30 am

Menu

Published on September 13, 2017 at 3:19 pm

പ്രമുഖ നടിയെ അപായപ്പെടുത്താൻ കണ്ണൂരിലും ശ്രമം നടന്നു

attempt-to-disrupt-the-actress-prnathi-in-kannur

കണ്ണൂര്‍: സിനിമതാരം പ്രണതിയെ അപായപ്പെടുത്താന്‍ ശ്രമം. കണ്ണൂരിലാണ് സംഭവം. തമിഴ് മലയാളം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത നടിയാണ് പ്രണതി. ഫോർ ദി പീപ്പിൾ അടക്കം നിരവധി മലയാളം, തമിഴ്, തെലുങ്കു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഇവർ. ഇവരുടെ അമ്മാവൻ തന്നെയാണ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. നടി കുടുംബത്തോടൊപ്പം ചെന്നൈയിൽ ആണ് താമസം. കഴിഞ്ഞ ദിവസം തലശേരിയിൽ എത്തിയതായിരുന്നു ഇവർ. കേസുമായി ബന്ധപ്പെട്ട് അമ്മാവന്‍ അരവിന്ദ് രത്നാകറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഹോളോവേ റോഡിലുള്ള വീട്ടിൽ തളർന്നു കിടക്കുന്ന അമ്മാവനെ കാണാനും ശുശ്രൂഷിക്കാനും എത്തിയതായിരുന്നു നടിയും അമ്മയും. എല്ലാ ദിവസവും മുത്തച്ഛനെ ശുശ്രൂഷിച്ച ശേഷം തിരിച്ചു പോരുകയായിരുന്നു പതിവ്. ഇതിനടയിലാണ് അമ്മാവനായ ഇയാൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തത്. ഇങ്ങനെയാണ് നടിയും കുടുംബവും പോലീസിൽ പരാതി നൽകിയത്.

കുടുംബ പ്രശ്നങ്ങളാണ് ഈ സംഭവത്തിനു കാരണം എന്ന് പോലീസ് വ്യക്തമാക്കി. കുറച്ചു ആഴ്ചകളായി ഇവർ മുത്തച്ഛനെ നോക്കുന്നതിനായി ചെന്നൈയിൽ നിന്നും വീട്ടിൽ എത്തിയതായിരുന്നു. അമ്മാവന്റെ പെരുമാറ്റം മോശമായതിനെ തുടർന്ന് നിവർത്തി കെട്ടാണ് പോലീസിൽ പരാതി കൊടുത്തതെന്ന് പ്രണതി പറയുന്നു.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News