പ്രണവ് മോഹൻലാലിൻറെ നായികയാവാൻ അവസരം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:47 pm

Menu

Published on April 9, 2018 at 9:38 am

പ്രണവ് മോഹൻലാലിൻറെ നായികയാവാൻ അവസരം

audition-for-pranav-mohanlals-movie-heroine

പ്രണവ് മോഹൻലാലിൻറെ നായികയാവാൻ ഇതാ ഒരു സുവർണ്ണാവസരം. പ്രണവ് നായകനാകുന്ന ചിത്രത്തിലേക്കാണ് നായികയെ തേടുന്നത്. അരുൺ ഗോപി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന റൊമാൻറിക് ആക്ഷൻ ചിത്രത്തിലേക്കുള്ള ഓഡിഷനാണ് ആരംഭിക്കുന്നത്. ഏപ്രിൽ 21ന് എറണാകുളത്ത് ഓഡിഷൻ നടക്കുന്ന വിവരം സംവിധായകൻ തന്നെ ഫേസ്‌ബുക്കിലൂടെ അറിയിക്കുകയായിരുന്നു. അടുത്തിടെ ദുബായില്‍ വെച്ച് ഓഡീഷന്‍ നടത്തിയിരുന്നു. എന്നാൽ പ്രണവിന് ചേരുന്ന ഒരു കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. അതിനാലാണ് എറണാകുളത്ത് വെച്ച് വീണ്ടും ഓഡിഷൻ നടത്തുന്നതെന്ന് സംവിധായകൻ അറിയിച്ചു. 18 നും 24 നും ഇടയില്‍ പ്രായമുള്ളവർക്കാണ് അവസരം.

താത്പര്യമുള്ളവർ ഫോട്ടോയും 1 മിനുറ്റിലുള്ള വീഡിയോയും ഏപ്രില്‍ 18 ന് മുന്‍പ് അയക്കാനാണ് പറഞ്ഞിട്ടുള്ളത്.ആദിക്ക് ശേഷം പ്രണവിൻറെ കരിയറിലെ രണ്ടാമത്തെ ചിത്രമാണിത്. ഈ ചിത്രത്തിൽ പ്രണവിന്റെ കഥാപാത്രത്തെ കുറിച്ച് പലപ്പോഴും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാൽ ആ വാർത്തകളെല്ലാം സംവിധായകൻ തള്ളിക്കളയുകയായിരുന്നു. ചിത്രത്തെ കുറിച്ച് വലിയ ആകാംക്ഷയിലാണ് മോഹൻലാൽ ആരാധകർ. സിനിമയുടെ ചിത്രീകരണം എത്രയും പെട്ടെന്ന് തന്നെ പൂർത്തിയാക്കി ഡിസംബറിൽ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Loading...

More News