ഭക്ഷണം കഴിച്ച ഉടനെ ഇക്കാര്യങ്ങൾ ചെയ്യാൻ പാടില്ല....!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2018 8:07 pm

Menu

Published on November 22, 2017 at 3:21 pm

ഭക്ഷണം കഴിച്ച ഉടനെ ഇക്കാര്യങ്ങൾ ചെയ്യാൻ പാടില്ല….!!

avoid-these-things-immediately-after-eating

പണ്ടുകാലത്ത് മുത്തശ്ശിമാർ പറയുന്നത് കേട്ടിട്ടില്ലേ…ഭക്ഷണം കഴിച്ച ഉടനെ കുളിക്കരുതെന്നും ,രാത്രി തൈര് കൂട്ടരുതെന്നുമൊക്കെ. ഇതിനു പിന്നിലെ കാരണം എന്താണെന്ന് പലർക്കും അറിയില്ല. ആഹാരം കഴിച്ച ഉടൻ നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും ആരോഗ്യത്തിനു ദോഷകരമായി ബാധിക്കുന്നവയാണ്. അത്തരം ചില കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം…

കുളി
ഭക്ഷണം കഴിച്ച ഉടനെയുള്ള കുളി സൂക്ഷിക്കണം. ഇങ്ങനെ ചെയ്‌താൽ ശരീരത്തിന്റെ താപനിലയും രക്തയോട്ടവും കുറയാൻ കാരണമാകും. ഇത് പല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും.

ഉറക്കം
ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങുന്നത് ആരോഗ്യത്തെ എത്രത്തോളം ദോഷകരമായി ബാധിക്കുമെന്ന് പലർക്കും അറിയില്ല. ഭക്ഷണം കഴിഞ്ഞാല്‍ എങ്ങനെയെങ്കിലും കിടന്നാല്‍ മതിയെന്ന ചിന്തയാണ് പലർക്കും. ആഹാരം കഴിച്ച ഉടനെ ഉറങ്ങാന്‍ കിടക്കുന്നത് വയറിന് അസ്വസ്ഥതയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. രാത്രി 8 മണിക്കു മുൻപ് ആഹാരം കഴിച്ച് അതു ദഹിക്കാനുള്ള സമയം നൽകിയ ശേഷം മാത്രം ഉറങ്ങാൻ കിടക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ പറയുന്നു.ഫ്രൂട്ട്സ്
ഭക്ഷണം കഴിച്ച ഉടനെ ഫ്രൂട്ട്സ് കഴിക്കുന്ന ശീലം മിക്കയാളുകളിലുമുണ്ട്. എന്നാല്‍ ഇത് ദഹനത്തിനും മറ്റ് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്ന ഒരു ശീലമാണ്. ഫ്രൂട്ട്സ് കഴിക്കാൻ ഏറ്റവും നല്ലത് കാലിയായ വയറാണ്. ആഹാരം കഴിച്ച ഉടൻ ഇവ കഴിക്കുമ്പോൾ ശരിയായ ദഹനം നടക്കാനുള്ള സാധ്യത കുറവാണ്. കാരണം ഇവ ദഹിക്കാൻ പല തരത്തിലുള്ള എൻസൈമുകൾ ആവശ്യമാണ്.

വ്യായാമം
ഭക്ഷണം കഴിച്ച ഉടനെ വ്യായാമം ചെയ്യുന്നത് അത്ര നല്ല ശീലമല്ല. വയറ് നിറഞ്ഞ ഉടനേ വ്യായാമം ചെയ്യുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും നെഞ്ചെരിച്ചിലിനും കാരണമാകുന്നു. അലസത തോന്നാനും ഇത് ചിലപ്പോൾ ഇടയാക്കും.


വെള്ളം കുടി
നമ്മളിൽ പലരും ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിക്കുന്നവരാണ്. എന്നാൽ ഈ ശീലം അത്ര നല്ലതല്ല. ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെയും ക്ഷണിച്ച് വരുത്തും. ഉമിനീര് ദഹനത്തിനു സഹായിക്കുകയും ആഹാരത്തിലുള്ള ചീത്ത ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യാൻ സഹായിക്കുന്ന ഒന്നാണ്.എന്നാൽ ഉമിനീരിൻറെ പ്രവര്‍ത്തനത്തെ ആഹാരശേഷമുള്ള വെള്ളം കുടി ഇല്ലാതാക്കും. അതുകൊണ്ടു തന്നെ ആഹാരം കഴിച്ച് 30 മിനിറ്റ് കഴിഞ്ഞു മാത്രമേ വെള്ളം കുടിക്കാൻ പാടുള്ളു.

ചായ കുടി

വളരെ ചുരുക്കം ചില ആളുകളിൽ കാണുന്ന ഒരു ശീലമാണ് ഭക്ഷണം കഴിച്ച ഉടനെയുള്ള ചായ കുടി. എന്നാല്‍ ഇത്തരത്തിൽ ചായ കുടിക്കുന്നത് ഭക്ഷണത്തില്‍ നിന്നും പ്രോട്ടീന്‍ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ഇല്ലാതാക്കും.അതിനാൽ ഭക്ഷണശേഷമുള്ള ചായ കുടി ഒഴിവാക്കുക.പുകവലി
ഭക്ഷണം കഴിച്ച ശേഷം പുകവലിക്കുന്നവരാണ് മിക്ക പല പുരുഷന്മാരും. എന്നാൽ ആഹാരത്തിന് മുന്‍പും ശേഷവും ഉള്ള പുകവലി ആരോഗ്യത്തിന് വളരെയേറെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. സിഗരറ്റിൽ അടങ്ങിയിട്ടുള്ള കാര്‍സിനോജിനുകള്‍ ക്യാൻസറിലേക്ക് നയിക്കും.

Loading...

More News