ഇത്തരം ഭക്ഷണങ്ങള്‍ ഒരിക്കലും കുഞ്ഞുങ്ങള്‍ക്ക് നല്‍കരുത്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2017 11:16 pm

Menu

Published on May 8, 2017 at 4:25 pm

ഇത്തരം ഭക്ഷണങ്ങള്‍ ഒരിക്കലും കുഞ്ഞുങ്ങള്‍ക്ക് നല്‍കരുത്

avoid-this-food-from-kids-menu

കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ നല്ല ശ്രദ്ധചെലുത്തുന്നവരാണ് മിക്ക മാതാപിതാക്കളും എന്നാല്‍ ഇതില്‍ തന്നെ പലര്‍ക്കും കുട്ടികളുടെ ഭക്ഷണത്തില്‍ നിന്ന് നിര്‍ബന്ധമായി ഒഴിവാക്കേണ്ടവ എന്തൊക്കെയാണെന്ന് അറിയില്ല.

ഇത് ഭാവിയില്‍ കുട്ടികളില്‍ അമിതവണ്ണത്തിനും മറ്റും കാരണമായി മാറാറുണ്ട്. എന്നാല്‍ ഈ സമയത്തുള്ള കരുതല്‍ ഭാവിയില്‍ കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ സഹായിക്കും. പരസ്യങ്ങള്‍ ഇത്തരത്തിലുള്ള മോശം ഭക്ഷണ ശീലങ്ങള്‍ക്ക് ഒരു പ്രധാന കാരണമാണ്.

പരസ്യങ്ങളുടെ തിളക്കത്തില്‍ വീഴുന്നത് കുട്ടികള്‍ മാത്രമല്ല അമ്മമാരും കൂടിയാണ്. വാഗ്ദാനം ചെയ്യുന്ന ഗുണം കിട്ടുമോ, അതോ ദോഷം വല്ലതുമുണ്ടാകുമോ എന്നൊന്നും പലരും ചിന്തിക്കാറില്ല. പെട്ടെന്ന് കിട്ടണമെന്ന മാനസികാവസ്ഥയിലാണ് ഇന്‍സ്റ്റന്റ് ഭക്ഷണത്തിലേക്ക് പലരും തിരിയുന്നത്.

ഒന്നിനു വേണ്ടിയും അല്‍പം കാത്തിരിക്കാന്‍ ആരും തയ്യാറല്ല. ഇന്‍സ്റ്റന്റ് ഭക്ഷണങ്ങളെ അകറ്റി നിര്‍ത്തുകയാണ് ആദ്യം ചെയ്യേണ്ടത്. കുഞ്ഞിന് ഭക്ഷണമുണ്ടാക്കാന്‍ ക്ഷമയോടെ സമയം കരുതിയില്ലെങ്കില്‍, അതിലേറെ സമയം ആശുപത്രിയില്‍ ചെലവഴിക്കേണ്ടി വരുമെന്ന് മറക്കാതിരിക്കുക.

ഭഷണസാധനങ്ങള്‍ കൂടുതല്‍ കാലം കേടു കൂടാതിരിക്കാന്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവ്‌സ് കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇന്‍സ്റ്റന്റ് മിക്‌സുകള്‍ ഉപയോഗിച്ച് തയാറാക്കുന്ന വിഭവങ്ങള്‍ കുട്ടികള്‍ക്ക് നല്‍കരുത്. ജങ്ക് ഫൂഡും ഫാസ്റ്റ് ഫൂഡും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പലതാണ്.

പൊറൊട്ടയില്‍ മാത്രമല്ല മൈദയുള്ളത്. പല സ്‌നാക്കുകളുടെ രൂപത്തില്‍ വരുന്ന ഈ വെളുത്ത വേസ്റ്റ് നമ്മുടെ കുട്ടികളുടെ ആരോഗ്യത്തെ കൊല്ലാതെ നോക്കാം. വെളുത്ത വിഷം എന്ന് ഓമനപ്പേരുള്ള പഞ്ചസാര അടുക്കളയില്‍ എപ്പോഴുമുണ്ടാകും.

കുഞ്ഞിനെ മരുന്നു കഴിപ്പിക്കാന്‍ പല അമ്മമാരും കൈക്കൂലിയായി വാഗ്ദാനം ചെയ്യുന്നത് ഒരു സ്പൂണ്‍ പഞ്ചസാരയാണ്. കുട്ടികളിലുണ്ടാകുന്ന ദന്തക്ഷയത്തിന് പ്രധാന കാരണം പഞ്ചസാരയുടെ അമിത ഉപയോഗമാണ്. പഞ്ചസാരയുടെ ഉപയോഗം പരമാവധി കുറച്ച് പകരം ശര്‍ക്കരയോ കരിപ്പെട്ടിയോ ഉപയോഗിക്കാം. ശരീരത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് ഭാരം കൂടുന്നതിന് ഇടയാക്കും.

മൂന്നാമത്തെ വില്ലന്‍ ഉപ്പാണ്. രക്ത സമ്മര്‍ദം കുറവുള്ള കുട്ടികള്‍ക്ക് ഉപ്പ് അല്‍പം കൂടുതല്‍ കൊടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. ഈ സാഹചര്യം ഒഴിച്ചുനിര്‍ത്തിയാല്‍, ഉപ്പിന്റെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കുന്നതാണ് ഉത്തമം.

കുട്ടി വലുതാകുംതോറും രക്ത സമ്മര്‍ദം, വൃക്ക രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കൂടും. മാത്രമല്ല, പായ്ക്കറ്റ് ഭക്ഷണങ്ങളില്‍ ആവശ്യത്തിലധികം ഉപ്പ് ചേരുന്നുണ്ട്. ഇത്തരം സ്‌നാക്‌സ് പതിവായി കഴിക്കരുത്. അത് ഒഴിവാക്കാന്‍ കഴിയുന്നില്ലെങ്കില്‍ കുട്ടികള്‍ക്കായി വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് വളരെ കുറച്ച് മാത്രം മതി.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News