ചാനലുകളുടെ അവാര്‍ഡ് നിശകളില്‍ ഇനിമുതല്‍ താരങ്ങള്‍ക്ക് ഉണ്ടായേക്കില്ല

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 19, 2018 1:16 am

Menu

Published on November 13, 2017 at 11:55 am

ചാനലുകളുടെ അവാര്‍ഡ് നിശകളില്‍ ഇനിമുതല്‍ താരങ്ങള്‍ക്ക് ഉണ്ടായേക്കില്ല

award-night-malayalam-cinema-film-star-shows

കൊച്ചി: വന്‍ താരങ്ങള്‍ നിറയുന്ന ചാനല്‍ അവാര്‍ഡ് നിശകള്‍ ഇനി വെറും ഓര്‍മ്മകളായേക്കാം. ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് നിശകളില്‍ പങ്കെടുക്കുന്നതില്‍നിന്ന് താരങ്ങളെ പിന്തിരിപ്പിക്കാന്‍ നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച കൊച്ചിയില്‍ ചേരുന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ചാനലുകളുടെ പരിപാടികളില്‍നിന്ന് താരങ്ങള്‍ വിട്ടുനില്‍ക്കണമെന്ന ആവശ്യം സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് ഈ വാദം ശക്തമായി ഉയര്‍ന്നുവന്നത്. സിനിമാ മേഖലയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്.

നിര്‍ദേശങ്ങള്‍ പല തലത്തില്‍നിന്ന് ഉയര്‍ന്നുവന്നെങ്കിലും നിലവില്‍ താരങ്ങള്‍ ഇതിനോട് പൂര്‍ണമായി സഹകരിക്കുന്നില്ല. നിര്‍ദേശം നടപ്പായാല്‍ ടെലിവിഷന്‍ ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് നിശകളിലും അനുബന്ധ പരിപാടികളിലുമൊന്നും താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കാതെ വരും.

തിങ്കളാഴ്ച രാവിലെ ചേരുന്ന യോഗത്തില്‍ താര സംഘടനയായ അമ്മയുടെ ഭാരവാഹികള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നുണ്ട്. പുതിയ ഭാരവാഹികള്‍ ചുമതലയേറ്റതിന്റെ പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച യോഗം ചേരുന്നതെന്ന് ഫിലിം ചേംബര്‍ അധികൃതര്‍ പറഞ്ഞു.

Loading...

More News