താരന്‍ കൊണ്ട് വലഞ്ഞോ നിങ്ങൾ ?? പ്രതിവിധി ഇതാ.. ayurveda home remedies dandruff

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2019 2:15 pm

Menu

Published on July 17, 2019 at 11:26 am

താരന്‍ കൊണ്ട് വലഞ്ഞോ നിങ്ങൾ ?? പ്രതിവിധി ഇതാ..

ayurveda-home-remedies-dandruff

താരന്‍ മുടി കളയുന്ന ഒരു കാര്യം മാത്രമല്ല, ചര്‍മത്തില്‍ അസ്വസ്ഥതയും അലര്‍ജിയുമെല്ലാമുണ്ടാക്കുന്ന ഒന്നു കൂടിയാണ്. തലയിലെ വൃത്തിക്കുറവാണ് പലപ്പോഴും താരനുണ്ടാകാനുള്ള പ്രധാന കാരണം. താരനുള്ളവര്‍ ഉപയോഗിയ്ക്കുന്ന ചീപ്പും ടവലുമെല്ലാം ഉപയോഗിയ്ക്കുന്നത് ഇത് പകരാനും കാരണമാകും.തലയിലെ താരന് പ്രധാനപ്പെട്ട ഒരു കാരണമാണ് വരണ്ട ശിരോചര്‍മം. എണ്ണ തേച്ചു കുളിയുടെ കുറവും തലയില്‍ ഷാംപൂ പോലെയുള്ളവയുടെ അമിതമായ ഉപയോഗവുമെല്ലാം ഇതിന് കാരണങ്ങള്‍ തന്നെയാണ്.

താരന്‍ അധികരിയ്ക്കുന്നത് പലപ്പോഴും തലമുടി കൊഴിയുന്നതില്‍ മാത്രം ഒതുങ്ങില്ല. പുരികത്തേയും ഇതു ബാധിയ്ക്കും. ചര്‍മത്തിന് പ്രശ്‌നങ്ങളുണ്ടാകും. പലപ്പോഴും പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും ഇതു കാരണമാകുകയും ചെയ്യും.

താരന് പരിഹാരങ്ങള്‍ പലതുണ്ട്. വളരെ ഫലപ്രദമായ വീട്ടുവൈദ്യങ്ങള്‍. ഇത്തരം ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ, അധികം ചിലവില്ലാതെ നമുക്കു വീട്ടില്‍ തന്നെ ചെയ്യാവുന്ന ചിലത്. പ്രധാനമായും ആയുര്‍വേദ വഴികള്‍

ചെറുനാരങ്ങാ നീര്

ചെറുനാരങ്ങാ നീര് ഇതിനുള്ള നല്ലൊരു പരിഹാരമാണ്. ഇതും നല്ല ശുദ്ധമായ വെളിച്ചെണ്ണയും ചേര്‍ത്ത് ഉപയോഗിയ്ക്കാം. ചെറുനാരങ്ങാനീരും ഇരട്ടി അളവില്‍ വെളിച്ചെണ്ണയും കലര്‍ത്തുക. ഇത് തലയില്‍ തേച്ചു പിടിപ്പിയ്ക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇളംചൂടുവെള്ളത്തില്‍ തല കഴുകാം.

ചെറുപയര്‍ പൊടി

ചെറുപയര്‍ പൊടി ഇതിനുള്ള നല്ലൊരു പരിഹാരമാണ്. ചെറുപയര്‍ പൊടി വിനെഗറുമായി കൂട്ടിക്കലര്‍ത്തി കാല്‍ മണിക്കൂര്‍ വച്ച ശേഷം ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം.

പുളി, ശര്‍ക്കര

പുളി, ശര്‍ക്കര എന്നിവയും മുടിയിടെ താരനുള്ള ചില പരിഹാര വഴികളില്‍ പെടുന്നു. ശര്‍ക്കര, വാളന്‍ പുളി എന്നിവ തുല്യ അളവിലെടുത്തത് അരച്ച് തലയില്‍ തേച്ചു പിടിപ്പിയ്ക്കുക. പത്തു മിനിറ്റു കഴിയുമ്പോള്‍ കഴുകാം.

തേങ്ങാപ്പാല്‍, ചെറുനാരങ്ങാനീര്

അല്‍പം ചൂടുവെള്ളത്തില്‍ തേങ്ങാപ്പാല്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. അര മണിക്കൂര്‍ കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കഴുകാം.

ഉലുവ, ജീരകം

ഭക്ഷണ വസ്തുക്കളായ ഉലുവ, ജീരകം എന്നിവയും മുടിയുടെ താരന്‍ നീക്കാന്‍ ഏറെ നല്ലൊരു വഴിയാണ്. ഇതിന് മരുന്നു ഗുണമുള്ളതാണ്.ഉലുവ, ജീരകം എന്നിവ കുതിര്‍ത്ത് പശുവിന്‍ പാല്‍ ചേര്‍ത്തരച്ചു മുടിയില്‍ തേക്കാം.

ആര്യവേപ്പില

ആര്യവേപ്പില ഇതിനുള്ള നല്ലൊരു മരുന്നാണ്. മരുന്നു ഗുണങ്ങളുള്ള ഒന്നാണ് ആര്യവേപ്പില.ആര്യവേപ്പില അരച്ച് ഇതില്‍ ചെറുനാരങ്ങാനീരു കലര്‍ത്തി മുടിയില്‍ പുരട്ടുന്നതും നല്ലതാണ്. ഇതുപോലെ തുളസിയുടെ ഇലയും അരച്ചിടുന്നതു നല്ലതാണ്.

Loading...

More News