പുതിയ 2000 രൂപയുടെ നോട്ടുകളും ഉടന്‍ നിരോധിക്കും-ബാബാ രാംദേവ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 27, 2017 6:24 pm

Menu

Published on January 11, 2017 at 10:47 am

പുതിയ 2000 രൂപയുടെ നോട്ടുകളും ഉടന്‍ നിരോധിക്കും-ബാബാ രാംദേവ്

baba-ramdev-wants-pm-modi-to-scrap-new-rs-2000-notes

റായ്പൂര്‍: പുതുതായി പുറത്തിറക്കിയ 2000 രൂപയുടെ കറന്‍സികളും ഭാവിയില്‍ നിരോധിച്ചേക്കുമെന്ന് യോഗാചാര്യന്‍ ബാബാരാംദേവ്.നോട്ട്​ നിരോധത്തിന്​ ശേഷവും​ വൻ തോതിൽ വ്യാജ കറൻസികൾ മാർക്കറ്റി​െലത്തുന്നുണ്ട്​. മോദി പിൻവലിച്ച നോട്ടുകൾ പോലെ തന്നെ വലിയ മൂല്യമുള്ള 2000 രൂപ നോട്ടുകൾക്കും വ്യാജനിറങ്ങുന്നുണ്ട്​.

​പുതിയ നോട്ടുകളുടെ വ്യാജൻ അച്ചടിക്കാനും വിതരണം ചെയ്യാനുമെല്ലാം യോജിച്ച സഹചര്യമാണിത്​. കള്ളനോട്ടുകൾ കണ്ടെത്താനും പ്രയാസമാണ്​. അതിനാൽ ഭാവിയിൽ 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തുന്നതാണ്​ നല്ലത്​– ബാബാ രാംദേവ്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

ഡിജിറ്റൽ ഇടപാടുകളിലേക്ക്​ പൂർണമായും മാറാനുള്ള ശ്രമം സമ്പദ്​വ്യവസ്ഥയുടെ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത്​ കള്ളപ്പണം കറൻസി രൂപത്തിനു പുറമെ ഭൂമി, സ്വർണം ഖനി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലായി കിടക്കുകയാണ്​. ഘട്ടമായി കള്ളപ്പണം ഇല്ലാതാക്കാൻ മോദി സർക്കാർ ശ്രമിക്കുമെന്നാണ്​ ​പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി രാജ്യനന്മക്ക്​ വേണ്ടിയാണ്​ ശക്തമായ നിലപാട്​ എടുത്തിരിക്കുന്നത്​. എന്നാൽ നല്ല ദിനങ്ങൾക്ക്​ വേണ്ടി സർക്കാറിനെയോ ​രാഷ്​ട്രീയക്കാരെയോ പാർട്ടികളെയോ ആശ്രയിക്കുന്നത്​ വിഡ്​ഢിത്തമാണ്​. സർക്കാറും സമൂഹവും ഒരുമിച്ച്​ പ്രവർത്തിച്ചാൽ മാത്രമേ രാജ്യത്ത്​ സമൃദ്ധിയും നല്ല ദിനങ്ങളും കൊണ്ടുവരാൻ കഴിയുയെന്നും രാംദേവ്​ അഭിപ്രായപ്പെട്ടു.

Loading...

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

More News