ഇനി മുതല്‍ നടുവേദനയെ അങ്ങനെ നിസാരമാക്കേണ്ട!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:04 am

Menu

Published on January 9, 2018 at 2:48 pm

ഇനി മുതല്‍ നടുവേദനയെ അങ്ങനെ നിസാരമാക്കേണ്ട!

back-pain-symptom-lung-cancer

ഇന്നത്തെക്കാലത്ത് മിക്കയാളുകള്‍ക്കും അനുഭവപ്പെടുന്ന ഒന്നാണ് നടുവേദന. പലപ്പോഴും നമ്മള്‍ അധികം കാര്യമാക്കാത്ത ഒന്നുകൂടിയാണിത്.

പലപ്പോഴും നടുവേദന വന്നാല്‍ തൈലത്തിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഓയിന്റ്‌മെന്റിലോ ആണ് നമ്മള്‍ ആശ്വാസം കണ്ടെത്താറ്. ചിലര്‍ വേദന സംഹാരി കഴിച്ച് താല്‍ക്കാലികാശ്വാസം തേടും. എന്നാലിതാ ഈ നടുവേദനയെ നിസാരമായി കാണേണ്ടെന്ന മുന്നറിയിപ്പ് നല്‍കുകയാണ്. യു.എസിലെ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍.

തുടര്‍ച്ചയായി നീണ്ടുനില്‍ക്കുന്ന നടുവേദന ശ്വാകോശാര്‍ബുദത്തിന്റെ ലക്ഷണമാകാമെന്നാണ് ഇവരുടെ പഠനത്തില്‍ പറയുന്നത്. നിരവധി പഠനങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ശ്വാസകോശാര്‍ബുദം ബാധിച്ച 47 ശതമാനം പേരും കഠിനമായ പുറംവേദന മൂലം വിഷമിച്ചിരുന്നതായാണ് ഇവര്‍ കണ്ടെത്തിയത്.

തീരെ ചെറിയ വേദന മുതല്‍ അതികഠിനമായ നടുവേദന വരെ ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണമാകാം. പ്രത്യേകിച്ചും പുരുഷന്‍മാരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഒന്നാണ് ശ്വാസകോശാര്‍ബുദം. സ്തനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും ലങ് കാന്‍സര്‍ അഥവാ ശ്വാസകോശാര്‍ബുദം തന്നെയാണ്.

പുകവലിയാണ് ശ്വാകോശാര്‍ബുദത്തിന് പ്രധാനമായും കാരണമാകുന്നത്. എന്നാല്‍ പുകവലിക്കാത്തവര്‍ക്കും ശ്വാസകോശാര്‍ബുദം ബാധിക്കാമെങ്കിലും പുകവലിക്കുന്നവരില്‍ അഞ്ചില്‍ നാലുപേര്‍ക്കും ഈ രോഗം ഉണ്ടാകാമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മറ്റ് അര്‍ബുദങ്ങളെപ്പോലെയല്ല, ശ്വാകോശാര്‍ബുദം തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടാണ്. കാരണം ശ്വാസകോശത്തിലെ മിക്ക മുഴകളും ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല എന്നതുന്നെ. വലിയ ട്യൂമറുകള്‍ പോലും പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകാം.

പുകവലിക്കാതിരിക്കുക, വായുമലിനീകരണം തടയുക എന്നിവയാണ് ഈ രോഗം വരാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍. ഒരു ചെറിയ നടുവേദന പോലും അത്ര നിസാരമാക്കേണ്ട എന്നാണ് ഇവര്‍ പറയുന്നത് ഒരുപക്ഷേ ശരീരം നല്‍കുന്ന ചില സൂചനകളാകാം അത്.

Loading...

More News