സോയാസോസ് ഉപയോഗിക്കുന്നവര്‍ ഒന്ന് കരുതിയിരുന്നോളൂ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:04 am

Menu

Published on January 8, 2018 at 8:06 pm

സോയാസോസ് ഉപയോഗിക്കുന്നവര്‍ ഒന്ന് കരുതിയിരുന്നോളൂ

bad-effects-of-soya-sauce

നമ്മുടെ ഭക്ഷണരീതികള്‍ക്ക് മാറ്റംവരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പാശ്ചാത്യ വിഭവങ്ങളും അറേബ്യന്‍ വിഭവങ്ങളും ചൈനീസ് വിഭവങ്ങളും നമ്മുടെ തീന്‍മേശ കീഴടക്കി തുടങ്ങിയിരിക്കുന്നു. ഇതിന്റെ ഭാഗമായി നമ്മള്‍ ശീലിച്ച ഒന്നാണ് സോസുകളുടെ ഉപയോഗം. ടൊമാറ്റോ, ചിക്കന്‍, സോയ തുടങ്ങിയ സോസേജുകള്‍ ഇന്ന് നമ്മുടെ അടുക്കളയിലെ സ്ഥിരക്കാരാണ്.

ഇതില്‍ സോയാസോസ് പൊതുവെ ആരോഗ്യകരമാണെന്നാണ് പലരുടെയും വിശ്വാസം. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം ഉള്ളതും കൊഴുപ്പ് ഇല്ലാത്തതും വളരെ സ്വാദേറിയതുമാണ് ഇതെന്ന് നമ്മള്‍ കരുതുന്നു. ഇക്കാരണത്താല്‍ തന്നെ ഫെര്‍മെന്റ് ചെയ്ത സോയാബീനില്‍ നിന്നും ബീന്‍സില്‍ നിന്നും ഉണ്ടാക്കുന്ന സോയാസോസ് ഇപ്പോള്‍ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാണ്.

സാധാരണ സോയാസോസിന്റെ നിര്‍മ്മാണത്തിന് സ്വാഭാവികമായി എടുക്കുന്ന സമയം ഒന്നര വര്‍ഷമാണ്. ഈ രീതിയില്‍ ഉണ്ടാക്കുന്ന സോയാസോസ് ആരോഗ്യകരവും പോഷകപ്രദവുമാണ്. എന്നാല്‍ വ്യാവസായികമായി സോയാസോസ് ഉണ്ടാക്കുന്നത് രണ്ടോ മൂന്നോ ദിവസം കൊണ്ടാണ്. ഈ രീതിയില്‍ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നുള്ളതാണ് സത്യം.

വ്യാവസായികമായി ഉണ്ടാക്കുന്ന സോയാസോസില്‍ നല്ലൊരളവില്‍ ഉപ്പ് അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ തന്നെ പിന്നീട് ഇത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കാനും തൈറോയ്ഡ് വരാനും ഇതിന്റെ ഉപയോഗം കാരണമാകുന്നുണ്ട്. ഇത്തരത്തില്‍ സോയാസോസിന്റെ ഉപയോഗം നിങ്ങളെ എത്തരത്തില്‍ ബാധിക്കുന്നു എന്ന് നോക്കാം.

സോയാസോസില്‍ അടങ്ങിയ ചേരുവകള്‍ നാഡികളുടെ ആരോഗ്യത്തെ ബാധിക്കുന്നവയാണ്. സോയാസോസില്‍ കൂടിയ അളവില്‍ അടങ്ങിയ ഗ്ലൂട്ടമിക് ആസിഡ് തന്നെ വളരെയധികം വിഷാംശം അടങ്ങിയതാണ്. രുചി കൂട്ടാന്‍ മോണോ സോഡിയം ഗ്ലൂട്ടമേറ്റ് എന്ന അജിനോമോട്ടോയും സോയാസോസില്‍ ചേര്‍ക്കുന്നുണ്ടെന്ന് ഓര്‍ക്കണം.

ഇതുകൂടാതെ സോയാ ഉല്‍പ്പന്നങ്ങളില്‍ അടങ്ങിയ ഐസോഫ്‌ലേവനുകള്‍ സ്തനാര്‍ബുദ കോശങ്ങള്‍ പെരുകാന്‍ കാരണമാകുന്നുണ്ട്. ഇത് സ്ത്രീകളിലെ ആര്‍ത്തവചക്രത്തെയും ബാധിക്കുന്നതാണ്. മാത്രമല്ല സോയാസോസില്‍ അടങ്ങിയ ചേരുവകള്‍ ഗര്‍ഭിണികള്‍ക്ക് ദോഷം ചെയ്യുന്നവയുമാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെ ഇവ ദോഷകരമായി ബാധിക്കും.

സോയാസോസില്‍ കൂടിയ അളവില്‍ അടങ്ങിയ ഉപ്പ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. രക്തസമ്മര്‍ദ്ദം പെട്ടെന്ന് ഉയരാനും ഇത് കാരണമാകുന്നു.

സോയാസോസില്‍ അടങ്ങിയിരിക്കുന്ന ഗോയിട്രോജനുകള്‍ തൈറോയ്ഡ് ഹോര്‍മോണുകളെ ബാധിക്കുന്ന ഒരുതരം ഐസോഫ്‌ളേവനുകള്‍ ആണ്. ഇത് ഹൈപ്പര്‍തൈറോയ്ഡിസത്തിലേക്ക് നയിക്കും.

സോയാസോസിന്റെ പതിവായ ഉപയോഗം ബീജത്തിന്റെ എണ്ണത്തെ ബാധിക്കുന്നതുവഴി പുരുഷന്മാരിലെ പ്രത്യുല്‍പ്പാദന വ്യവസ്ഥയെ തകരാറിലാക്കും. ഈസ്ട്രജന്‍ ഹോര്‍മോണിനെയും ഇത് ദോഷകരമായി ബാധിക്കുന്നു.

ദഹനപ്രശ്‌നങ്ങള്‍ക്കും സോയാസോസ് കാരണക്കാരനാണ്. പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനത്തെയും ഇത് ബാധിക്കുന്നു. ശരീരത്തിലെ ദഹനേന്ദ്രിയവ്യവസ്ഥയിലെ ട്രിപ്‌സിന്‍ ഇന്‍ഹിബിറ്റേഴ്‌സിന്റെ ഫലമായാണ് ഇതുണ്ടാകുന്നത്.

സോയാസോസിലടങ്ങിയ ഓക്‌സലേറ്റുകള്‍ കിഡ്‌നി സ്റ്റോണിനു കാരണമാകുന്നു. കൂടാതെ ഫൈറ്റോ ഈസ്ട്രജന്‍ വൃക്കകളുടെ പ്രവര്‍ത്തനത്തകരാറിനു കാരണമാകുന്നു.

Loading...

More News