വെള്ളച്ചാട്ടം കണ്ടപ്പോള്‍ ബാഹുബലിയാകാന്‍ നോക്കി; യുവാവിന് ദാരുണാന്ത്യം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 18, 2018 11:33 pm

Menu

Published on July 21, 2017 at 3:59 pm

വെള്ളച്ചാട്ടം കണ്ടപ്പോള്‍ ബാഹുബലിയാകാന്‍ നോക്കി; യുവാവിന് ദാരുണാന്ത്യം

bahubali-stunt-mumbai-man-died

സിനിമാരംഗങ്ങളിലുള്ളതും സിനിമാ താരങ്ങള്‍ ചെയ്യുന്നതുമായ സ്റ്റണ്ട് രംഗങ്ങളും മറ്റും അതേപടി അനുകരിക്കുന്ന പതിവ് പലര്‍ക്കുമുണ്ട്. ഇത്തരത്തില്‍ അതിസാഹസികത കാണിച്ച് ജീവന്‍ നഷ്ടപ്പെട്ടവരും നിരവധിയാണ്.

എത്രയൊക്കെ ആയാലും മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്നും ചിലര്‍ പഠിക്കാന്‍ തയ്യാറാകില്ലന്നതിനു തെളിവാണ് കഴിഞ്ഞ ദിവസം മുംബൈയില്‍ സംഭവിച്ച അപകടം.

ബാഹുബലിയെ അനുകരിച്ചാണ് കഴിഞ്ഞ ദിവസം മുംബൈ സ്വദേശിയായ യുവാവ് മരിച്ചത്. ബാഹുബലി ആദ്യഭാഗത്തില്‍ വെള്ളച്ചാട്ടത്തിന്റെ മുകളില്‍ നിന്ന് പ്രഭാസ് അവതരിപ്പിച്ച ശിവഡു എന്ന കഥാപാത്രം ചാടുന്ന രംഗമുണ്ട്. വിനോദയാത്രയുടെ ഭാഗമായി മാഹുലിയിലെ വെള്ളചാട്ടം കാണാനെത്തിയ ഇന്ദ്രപാല്‍ പാട്ടീല്‍ എന്ന വ്യവസായി പ്രഭാസിന്റെ ശിവഡുവിനെ അനുകരിച്ച് വെള്ളച്ചാട്ടത്തിലേക്ക് എടുത്തുചാടുകയായിരുന്നു. ലക്ഷ്യം തെറ്റി താഴേക്ക് വീണപ്പോള്‍ അയാളുടെ തല പാറയിലിടിച്ച് മാരകമായി പരിക്കേല്‍ക്കുകയും തല്‍ക്ഷണം മരണം സംഭവിക്കുകയുമായിരുന്നു.

മുകളിലേക്ക് കയറുന്നതില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അയാളെ തടഞ്ഞെങ്കിലും അവരുടെ കണ്ണുവെട്ടിച്ച് എടുത്തു ചാടുകകായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സിനിമാതാരങ്ങള്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നത് കടുത്ത സുരക്ഷാ സന്നാഹങ്ങളോടു കൂടിയാണ്. പലതും ഗ്രാഫിക്സിന്റെ സഹായത്തോടെ ഉണ്ടാക്കിയെടുക്കുന്ന രംഗങ്ങളാണ് എന്നത് ഇന്ന് പരസ്യമായ കാര്യമാണ്. ബാഹുബലിയിലെ ഈ രംഗങ്ങളെല്ലാം വിഎഫ്എക്സ് എഫക്ടിന്റെ സഹായത്തോടെയാണ് ചിത്രീകരിച്ചതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നേരത്തേ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് തെളിയിക്കുന്ന വീഡിയോയും അവര്‍ പുറത്തുവിട്ടിരുന്നു.

Loading...

More News