നട്ടത് നേന്ത്രന്‍, കുലച്ചത് റോബസ്റ്റ; കര്‍ഷകന് നഷ്ടപരിഹാരം നല്‍കാന്‍ വിധി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 20, 2018 9:31 am

Menu

Published on December 2, 2017 at 2:46 pm

നട്ടത് നേന്ത്രന്‍, കുലച്ചത് റോബസ്റ്റ; കര്‍ഷകന് നഷ്ടപരിഹാരം നല്‍കാന്‍ വിധി

banana-farmer-issue-kerala

ഈ കര്‍ഷകന്‍ നട്ടത് നേന്ത്രവാഴയായിരുന്നു. പക്ഷെ കുലച്ചത് റോബസ്റ്റ പഴവും. ഇത് കേട്ട് അത്ഭുതപ്പെടാനൊന്നുമില്ല. കാരണം കെപി ഗോപാലന്‍ എന്ന ഈ കര്‍ഷകന് നേന്ത്രക്കുലയുടെ തൈകള്‍ക്ക് പകരം ലഭിച്ചിരുന്നത് റോബസ്റ്റ തൈകള്‍ ആയിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ പരാതി കൊടുക്കുകയും നഷ്ടപരിഹാരമായി ഇയാള്‍ക്ക് 60000 രൂപ നല്‍കാന്‍ കോടതി വിധിക്കുകയും ചെയ്തു.

നേന്ത്രക്കൃഷിയുടെ ഭാഗമായി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ വഴി കാസര്‍കോട്ടെ കര്‍ഷകന്‍ വാങ്ങിയ 150 തൈകളിലാണ് 110 എണ്ണവും റോബസ്റ്റ ആയത്. ഇതറിയാതെ കൃഷി ചെയ്ത ഇയാള്‍ നേന്ത്രക്കുല പ്രതീക്ഷിരിക്കുമ്പോള്‍ പകരം റോബസ്റ്റ കുലയ്ക്കുകയായിരുന്നു. ഉപഭോക്തൃ ഫോറത്തിന്റേതാണ് വിധി.

ഇയാള്‍ കേസ് കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സും ഈ കേസ് അന്വേഷിച്ചിരുന്നു. ഇയാള്‍ വാഴ നട്ട് മൂന്ന് മാസം കഴിഞ്ഞാണ് സംഭവം തിരിച്ചറിഞ്ഞത്. പാട്ടഭൂമിയിലായിരുന്നു ഇയാളുടെ കൃഷി. ഇവിടെ സ്വന്തം ചിലവില്‍ കുഴല്‍ക്കിണറും ഇയാള്‍ നിര്‍മ്മിച്ചിരുന്നു.. വിഷയത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ അറിയിച്ചിട്ടുണ്ട്.

Loading...

More News