ഒടുവിലിതാ ക്ഷേത്രത്തില്‍ പൂജ ചെയ്യാനും ബംഗാളി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 23, 2018 6:03 am

Menu

Published on February 9, 2017 at 2:21 pm

ഒടുവിലിതാ ക്ഷേത്രത്തില്‍ പൂജ ചെയ്യാനും ബംഗാളി

bangali-as-priest-in-palakkad-temple

പാലക്കാട്: നാട്ടില്‍ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ എല്ലാവരും ബംഗാളികള്‍ എന്നു തന്നെയാണ് വിളിക്കുന്നത്, അവര്‍ ഏത് നാട്ടുകാരാണെങ്കിലും.

കേരളത്തില്‍ ഇപ്പോഴുളളതില്‍ ഒട്ടുമിക്ക ജോലിചെയ്യാനും ബംഗാളികളുണ്ട്. ഒടുവിലിപ്പോഴിതാ ക്ഷേത്രത്തില്‍ പൂജ ചെയ്യാനും ബംഗാളി എത്തിയിരിക്കുകയാണ്. പാലക്കാട് എലവഞ്ചേരി, നെന്മാറ പഞ്ചായത്തുകളിലെ രണ്ടു ക്ഷേത്രങ്ങളിലാണ് ബംഗാള്‍ സ്വദേശി പൂജ ചെയ്യുന്നത്.

എലവഞ്ചേരി, തേവര്‍കുളം ശിവക്ഷേത്രം, നെന്മാറ, വിത്തനശേരി അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലാണ് പശ്ചിമബംഗാള്‍ നദിയ സ്വദേശി കൃഷ്ണനഗറില്‍ പരേതനായ കിത്തീസ് ദേവ്നാഥിന്റെ മകന്‍ ശങ്കര്‍ പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്നത്.

മൂന്നുവര്‍ഷം മുന്‍പാണ് തരവന്തേടത്ത് കുടുംബത്തിന്റെ തേവര്‍കുളം ശിവക്ഷേത്രത്തില്‍ ഈ 35കാരന്‍ പൂജാരിയാകുന്നത്. അതുവരെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം തുറന്നിരുന്ന ഈ ക്ഷേത്രം പിന്നീട് നിത്യപൂജയുള്ള ക്ഷേത്രമായി. ഇതിനൊപ്പം തന്നെ വിത്തനശേരി അയ്യപ്പക്ഷേത്രത്തിലും ശങ്കര്‍ തന്നെ പൂജ ഏറ്റെടുക്കുകയായിരുന്നു.

കുടുംബത്തിന്റെ ദാരിദ്ര്യം മാറ്റാന്‍ തൊഴിലിനായി മുംബൈയിലേക്ക് വണ്ടി കയറിയ ശങ്കര്‍ അവിടെ കുറേക്കാലം ഹോട്ടലില്‍ പണിയെടുത്തു. 12 വര്‍ഷംമുന്‍പാണ് പാലക്കാട്ടെത്തുന്നത്. പാലക്കാട് കല്‍പ്പാത്തി സ്വദേശി വിശ്വനാഥനെ പരിചയപ്പെട്ടതോടെയാണ് പൂജാരിയുടെ വേഷമണിയുന്നത്.

രണ്ടു വര്‍ഷം പല ജോലിയും ചെയ്തു. എലവഞ്ചേരിയിലെ ജ്യോതിഷിയും തന്ത്രിയുമായ ചന്ദ്രവാധ്യാര്‍ എന്ന ചെല്ലപ്പയ്യരെ വിശ്വനാഥന്‍ പരിചയപ്പെടുത്തി. പിന്നീട് അദ്ദേഹത്തിന്റെ കളത്തില്‍ കൃഷിപ്പണി ചെയ്യുന്നതിനൊപ്പം പൂജാവിധികളും പഠിച്ചു.

75 വയസ്സായ അമ്മയ്ക്ക് എല്ലാ മാസവും മുടങ്ങാതെ പണം അയക്കുന്നുണ്ടെന്ന് ശങ്കര്‍ പറഞ്ഞു. മലയാളവും ഹിന്ദിയും സംസ്‌കൃതവും ബംഗാളിയും അറിയാം. വൈഷ്ണവ വിശ്വാസികളായ ശങ്കറിന്റെ കുടുംബാംഗങ്ങളും ക്ഷേത്ര പൂജാരികളാണ്.

Loading...

More News