നിരോധിച്ച 500, 1000 നോട്ടുകള്‍ക്ക് എന്ത് സംഭവിച്ചു?? 2019ൽ അവ തിരിച്ചെത്തും; നോട്ടായിട്ടല്ല, പകരം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 20, 2018 12:48 am

Menu

Published on November 6, 2017 at 5:11 pm

നിരോധിച്ച 500, 1000 നോട്ടുകള്‍ക്ക് എന്ത് സംഭവിച്ചു?? 2019ൽ അവ തിരിച്ചെത്തും; നോട്ടായിട്ടല്ല, പകരം

banned-500-and-1000-notes-return-in-the-shape-of-boards

നിരോധിച്ച 500, 1000 നോട്ടുകള്‍ക്ക് എന്ത് സംഭവിച്ചു എന്നത് നമ്മള്‍ ആലോചിച്ചിട്ടുണ്ടോ..? കത്തിച്ചു കളഞ്ഞുവെന്ന് ചിലര്‍ കരുതുന്നു. വേറെ ചില ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് കയറ്റി അയച്ചു എന്ന് വേറെ ചിലര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്തകള്‍ ഏറെ വിഭിന്നമാണ്. ഈ നോട്ടുകള്‍ അത്രയും തന്നെ കാര്‍ഡ് ബോര്‍ഡ് ആയി തിരിച്ചെത്തുമെന്നാണ് പറയുന്നത്. അതായത് ഹാര്‍ഡ് ബോര്‍ഡ്, സോഫ്റ്റ് ബോര്‍ഡ് എന്നിവ ഉണ്ടാക്കാന്‍ ഈ നോട്ടുകള്‍ ഉപയോഗിക്കും. നിരോധിക്കും മുമ്പ് തന്നെ റിസര്‍വ് ബാങ്കും കണ്ണൂര്‍ വളപ്പട്ടണത്തെ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് ലിമിറ്റഡുമായി രഹസ്യമായി കരാറിലേര്‍പ്പെട്ടിരുന്നു.

ഈ രീതിയില്‍ തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് മേഖലാ ഓഫീസില്‍ നിന്ന് അരിഞ്ഞുനുറുക്കിയ 800 ടണ്‍ പഴയ നോട്ടുകള്‍ ഇവിടേക്കെത്തി. ഇവ ബോര്‍ഡുകളാക്കി മാറ്റി വിദേശത്തേക്ക് കയറ്റി അയക്കുന്നുണ്ട്. ഒപ്പം 2019 തിരഞ്ഞെടുപ്പില്‍ പ്രചരണത്തിനുള്ള ബോര്‍ഡുകളായി ഇവ ഉപയോഗിക്കും എന്ന് പറയുന്നുണ്ട്. ആദ്യം റിസര്‍വ് ബാങ്ക് തീരുമാനിച്ചിരുന്നത് ഈ നോട്ടുകള്‍ കത്തിച്ചു കളയാനായിരുന്നു. എന്നാല്‍ ഇത്രയധികം നോട്ടുകള്‍ കത്തിച്ചു കളയുന്നത് കൊണ്ടുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വലിയ തോതില്‍ ആയതിനാല്‍ ആ ശ്രമം പിന്നീട് ഒഴിവാക്കുകയായിരുന്നു.

Loading...

More News