ചരിത്രത്തിലാദ്യമായി ആനയ്ക്ക് മാമോദീസ; വിവാദമായപ്പോള്‍ നടന്നത് വെഞ്ചരിപ്പെന്ന് വിശദീകരണം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2017 7:25 am

Menu

Published on August 9, 2017 at 1:22 pm

ചരിത്രത്തിലാദ്യമായി ആനയ്ക്ക് മാമോദീസ; വിവാദമായപ്പോള്‍ നടന്നത് വെഞ്ചരിപ്പെന്ന് വിശദീകരണം

baptism-for-elephant

ഈരാറ്റുപേട്ട: പാലാ രുപതയുടെ കീഴിലുള്ള പ്രസിദ്ധമായ ഈരാറ്റുപേട്ട അരുവിത്തറ പള്ളിയില്‍ വച്ച് ആനയെ മാമോദീസ മുക്കിയ സംഭവം വിവാദമാകുന്നു. വൈദികന്റെ നേതൃത്വത്തിലായിരുന്നു മാമോദീസ ചടങ്ങുകള്‍.

സംഭവത്തിന് ദൃക്സാക്ഷികളായവര്‍ തന്നെയാണ് വൈദികന്‍ ആനയ്ക്ക് മാമോദീസ ചടങ്ങുകള്‍ നിര്‍വഹിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. സംഭവം വിവാദമായതോടെ നടന്നത് വെഞ്ചരിപ്പ് മാത്രമാണെന്ന ന്യായീകരണവുമായി സഭാ നേതൃത്വം രംഗത്തെത്തി.

ആനയ്ക്ക് മാമോദീസ നടത്തിയത് സഭാചട്ടങ്ങള്‍ക്കും വേദപുസ്തകങ്ങള്‍ക്കും വിരുദ്ധമാണെന്ന് ആരോപിച്ച് നാനാ ഭാഗത്ത് നിന്നും വിവാദങ്ങള്‍ കത്തിപടര്‍ന്നു. വാഹനങ്ങളൊക്കെ വെഞ്ചിരിക്കുന്നത് പതിവാണെങ്കിലും ആനയെ മാമോദീസ മുക്കുന്നത് കേട്ടുകേള്‍വി പോലുമില്ലെന്നാണ് വിശ്വാസികള്‍ പറയുന്നത്.

പള്ളി മുറ്റത്ത് വച്ച് വൈദികന്റെ നേതൃത്വത്തില്‍ ആനയ്ക്ക് വെള്ളം തളിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദങ്ങള്‍ക്കു തുടക്കം. ആനയെ മാമോദീസ മുക്കിയിട്ടില്ലെന്നും പ്രാര്‍ത്ഥിക്കാനായി ആനയെ കൊണ്ടുവന്നപ്പോള്‍ വെള്ളം തളിക്കുക മാത്രമാണ് ചെയ്തതെന്നാണ് വൈദികന്‍ നല്‍കിയ വിശദീകരണം. എന്നാല്‍ മാമോദീസ തന്നെയായിരുന്നു നടത്തിയത് എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

പാപ്പാനൊപ്പം പള്ളി മുറ്റത്ത് നില്‍ക്കുന്ന ആനയെ കുപ്പായമിട്ട വൈദികന്‍ വെള്ളം തളിക്കുന്നത്തിന്റെയും ആനയുടെ മുന്‍പില്‍ നിന്ന് ബൈബിള്‍ വായിക്കുന്നതിന്റെയും ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സഭാ ചട്ടങ്ങള്‍ക്കും വേദപുസ്തകങ്ങള്‍ക്കുമെതിരായ ഈ സംഭവത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണ് വിശ്വാസികളുടെ ഭാഗത്തു നിന്ന് ഉയര്‍ന്നത്.

Loading...

More News