ഇത് നൂറ്റാണ്ടിന്റെ വിജയം; ഗോള്‍ മഴയിലാറാടി ബാര്‍സയുടെ ഗംഭീര തിരിച്ചുവരവ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2018 12:19 am

Menu

Published on March 9, 2017 at 10:30 am

ഇത് നൂറ്റാണ്ടിന്റെ വിജയം; ഗോള്‍ മഴയിലാറാടി ബാര്‍സയുടെ ഗംഭീര തിരിച്ചുവരവ്

barcelona-make-impossible-possible-with-historic-ucl-comeback-over-psg

ബാര്‍സിലോണ: ഫുട്‌ബോളില്‍ തങ്ങള്‍ക്ക് അസാധ്യമായതൊന്നും ഇല്ലെന്ന് തെളിയിച്ചിരിക്കുകയാണ് സ്പാനിഷ് വമ്പന്‍മാരായ ബാര്‍സിലോന. കടുത്ത ആരാധകര്‍ പോലും അസാധ്യമെന്ന് കരുതിയ നേട്ടം എത്തിപ്പിടിച്ച് യുവേഫ ചാംപ്യന്‍സ് ലീഗ് വിജയത്തിലേക്ക് അവര്‍ ഒരു പടികൂടി അടുത്തു.

ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടര്‍ രണ്ടാംപാദത്തില്‍ നാലു ഗോള്‍ കടവുമായിറങ്ങിയ ബാര്‍സിലോന, ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജര്‍മെയ്‌നെ ഗോള്‍മഴയില്‍ മുക്കി ക്വാര്‍ട്ടറിലേക്കു മന്നേറി. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു ബാര്‍സയുടെ ചരിത്ര വിജയം. ഇരുപാദങ്ങളിലുമായി 6-5നാണ് ബാര്‍സ, പിഎസ്ജിയെ മറികടന്നത്.

ഫുട്ബോള്‍ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചുവരവാണ് ബാര്‍സ നടത്തിയത്. ആദ്യ പാദത്തില്‍ തങ്ങളുടെ മൈതാനത്ത് ബാഴ്സയെ 4-0 ന് നിലംപരിശാക്കിയതിന്റെ പൂര്‍ണ്ണ ആധിപത്യത്തിലായിരുന്നു പിഎസ്ജി ബാഴ്സയുടെ മുറ്റത്തിറങ്ങിയത്.

വലിയ വിജയം സ്വപ്നം കാണാനും അത് യാഥാര്‍ത്ഥ്യമാക്കാനും കഴിയുന്ന ടീമാണ് ബാഴ്‌സലോണയെന്ന് പറഞ്ഞ ടീം സ്‌പോര്‍ടിംഗ് ഡയറക്ടര്‍ റോബര്‍ട്ട് ഫെര്‍ണാണ്ടസ് പോലും സ്വപ്നം കണ്ടിട്ടുണ്ടാകില്ല ഇങ്ങനെയൊരു ജയം.

ചാംപ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിനു കൂടിയാണ് ന്യൂകാംപ് ഇന്നു പുലര്‍ച്ചെ സാക്ഷ്യം വഹിച്ചത്. മല്‍സരത്തിന്റെ അവസാന എട്ടു മിനിറ്റിലാണ് ബാര്‍സിലോന മൂന്നു ഗോളുകള്‍ നേടിയത് എന്നത് ഈ മല്‍സരത്തിന്റെ നാടകീയതയ്ക്കു തെളിവായി.

മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ത്തന്നെ ലൂയി സ്വാരസിലൂടെ ബാര്‍സ മുന്നിലെത്തി. തുടര്‍ന്ന് 40-ാം മിനിറ്റില്‍ ലെയില്‍ കുര്‍സാവയുടെ സെല്‍ഫ് ഗോളിലൂടെ ബാര്‍സ ലീഡുയര്‍ത്തി. ഇതേ സ്‌കോറില്‍ ഇടവേള. എന്നാല്‍, 50-ാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി നേടിയ പെനല്‍റ്റി ഗോളിലൂടെ ബാര്‍സ മൂന്നടി മുന്നിലെത്തി. എന്നാല്‍ 62-ാം മിനിറ്റില്‍ എഡിസന്‍ കവാനി ഗോള്‍ നേടിയതോടെ എല്ലാം തീര്‍ന്നെന്ന് കടുത്ത ആരാധകര്‍ പോലും കരുതി.

എന്നാല്‍, മല്‍സരം 88-ാം മിനിറ്റിലേക്കു കടന്നതോടെ ബാര്‍സ തനിസ്വരൂപം പുറത്തെടുത്തു. 88, 91 മിനിറ്റുകളില്‍ ഇരട്ടഗോള്‍ നേടിയ നെയ്മര്‍ ബാര്‍സയെ സ്വപ്ന ജയത്തിനരികിലേക്കു കൈപിടിച്ചു നടത്തി. ഒടുവില്‍ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ സെര്‍ജി റോബര്‍ട്ടോയുടെ ഗോളിലൂടെ സൂപ്പര്‍ പോരാട്ടത്തന് സൂപ്പര്‍ ക്ലൈമാക്‌സ്. ഇരുപാദങ്ങളിലുമായി 65ന്റെ അവിശ്വസനീയ ജയവുമായി ബാര്‍സ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍.

ആദ്യ പാദത്തിലെ തകര്‍ച്ചയില്‍ ഒട്ടും ആത്മവിശ്വാസം നഷ്ടപ്പെടാത്ത പ്രകടനമായിരുന്നു മെസ്സിയും കൂട്ടരും സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കാഴ്ചവെച്ചത്.

Loading...

More News