Bats will be behind Nipah outbreak

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 19, 2018 12:07 am

Menu

Published on May 30, 2018 at 4:52 pm

നിപ്പയ്ക്കു കാരണം വവ്വാലുകൾ തന്നെ എന്ന് ശാസ്ത്രജ്ഞർ : മന്ത്രി ശൈലജ

bats-will-be-behind-nipah-outbreak

തിരുവനന്തപുരം: നിപ്പ വൈറസ് ബാധയ്ക്കു കാരണം വവ്വാലുകളാണെന്നു ശാസ്ത്രജ്ഞർ അറിയിച്ചതായി മന്ത്രി കെ.കെ.ശൈലജ. കോഴിക്കോടു രോഗം ബാധിച്ചു മരിച്ചവരുടെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നു ലഭിച്ച വവ്വാലിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല. അതു ചെറു പ്രാണികളെ തിന്നുന്ന വവ്വാലായിരുന്നു. പഴംതീനി വവ്വാലുകളാണു നിപ്പ വൈറസ് വാഹകർ. ആ വീട്ടുവളപ്പിൽ നിന്നും അത്തരം പഴംതീനി വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. നിപ്പ വൈറസ് ബാധയുണ്ടായ ലോകത്തെ എല്ലാ സ്ഥലത്തും വൈറസ് വാഹകർ വവ്വാലുകളാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Loading...

More News