ഗൾഫുകാർ വാട്‌സ് ആപ്പ് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക ..!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 10:15 pm

Menu

Published on April 3, 2018 at 4:00 pm

ഗൾഫുകാർ വാട്‌സ് ആപ്പ് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക ..!!

be-careful-while-using-whatsapp

ദിവസംതോറും നിരവധി ഫോര്‍വേഡ് മെസേജുകൾ നമ്മുടെ ഫോണിലേക്ക് വരാറുണ്ട്‌ . എന്നാൽ ഇനി കണ്ണില്‍ കാണുന്ന മെസേജുകളെല്ലാം അശ്രദ്ധമായി ഫോര്‍വേഡ് ചെയ്യാൻ നിൽക്കേണ്ട . ഇനി യുഎഇയില്‍ വ്യാജ വാട്‌സ്ആപ്പ് സന്ദേശം അയക്കുന്നവര്‍ പ്രത്യേകിച്ചും ശ്രദ്ധിക്കണം . അബുദാബി പോലീസിന്റെ നിര്‍ദേശപ്രകാരം ഇത്തരത്തില്‍ വ്യാജ സന്ദേശം അയക്കുന്നവരില്‍ നിന്നും പത്ത് ലക്ഷം ദിര്‍ഹം പിഴയായി ഈടാക്കുക എന്നതാണ് . കൂടാതെ പിഴയ്ക്ക് പുറമെ മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാം. വ്യാജസന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്ത് തട്ടിപ്പു നടത്തുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പൊലീസിന്റെ ഈ നിക്കം.

ക്രെഡിറ്റ് കാര്‍ഡിന്റെ വിശദാംശങ്ങളും ബാങ്ക് അക്കൌണ്ട് വിശദാംങ്ങളും സമൂഹ മാധ്യമങ്ങിലൂടെ വ്യാജ സന്ദേശങ്ങളയച്ച് തട്ടിയെടുക്കുന്നതായുള്ള പരാതികളുടെ സാഹചര്യത്തിലാണ് പൊലീസ് ഇതിനെതിരെ ശക്തമായ ഇത്തരം നടപടി കൈക്കൊണ്ടത്. വ്യാജ സന്ദേശങ്ങളിൽ മറ്റൊരു പ്രധാന തട്ടിപ്പാണ് വന്‍തുക ലോട്ടറി അടിച്ചുവെന്നും മെസ്സേജ് വരുന്നത് . ആളുകളിൽ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനായ് ഗള്‍ഫ് മേഖലയിലെ പ്രധാന കമ്ബനികളുടെയും മറ്റും പേരും ലോഗോയും നല്‍കുന്നു.

വാട്‌സ്ആപ്പിലൂടെയും മറ്റും എത്തുന്ന ഇത്തരം വ്യാജലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്ബ് ആധികാരികത ഉറപ്പാക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. മാത്രമല്ല ഇത്തരം കുറ്റങ്ങളില്‍ പിടിക്കപ്പെട്ടാല്‍ രണ്ടര ലക്ഷം ദിര്‍ഹം മുതല്‍ പത്തു ലക്ഷം രൂപ വരെ പിഴ ഇടാക്കുമെന്ന് പൊലീസ് വ്യക്തമാക്കുകയും ചെയ്തു . പിഴ കൂടാതെ മൂന്നു വര്‍ഷം വരെ തടവു ശിക്ഷയും ലഭിക്കും.

Loading...

More News