ടൂവീലർ പ്രേമികൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട സൗന്ദര്യപ്രശ്നങ്ങൾ..!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:47 pm

Menu

Published on April 4, 2018 at 2:19 pm

ടൂവീലർ പ്രേമികൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട സൗന്ദര്യപ്രശ്നങ്ങൾ..!!

beauty-tips-for-two-wheeler-riders

ടൂവീലറിൽ പറക്കുന്നതെല്ലാം കൊല്ലം ,എന്നാൽ ഇതോടൊപ്പം ചില സൗന്ദര്യ സംരക്ഷണങ്ങളിൽ കൂടി ശീലമാക്കുന്നതാണ് നല്ലത് . ചർമത്തിന് വെയിലും കാറ്റുമൊക്കെയേറ്റ് രൂപവും സൗന്ദര്യവുമൊക്കെ മാറിമറയാനുള്ള സാധ്യത കൂടുതലാണ് . ചർമ്മ സംരക്ഷണത്തിനുള്ള ചില ടിപ്സാണ് താഴെ നൽകിയിരിക്കുന്നത്.

പ്രശ്നങ്ങൾ

വെയിൽ :  ടൂവീലറിൽ പോകുമ്പോൾ പ്രധാനമായും നേരിടുന്ന ഒരു പ്രശ്നമാണ് സൂര്യപ്രകാശം നേരിട്ട്  ഏൽക്കേണ്ടിവരുന്നത് . സ്ഥിരമായി ദീർഘനേരം വെയിലേൽക്കുന്നത് ചർമത്തിൽ ചുവന്ന തടിപ്പ്, ചൊറിച്ചിൽ എന്നിവ ഉണ്ടാകാം. മാത്രമല്ല ഇത് വട്ടത്തിൽ ചെറിയ പാടുകളായി മാറുകയും ചെയ്യും . ചർമത്തിൽ നിറം മാറ്റം സംഭവിച്ച് മുഖത്തു കരുവാളിപ്പ് എന്നിവയുണ്ടാകാം.

കാറ്റ് : മുഖത്തേക്ക് ശക്തമായി കാറ്റെൽക്കുന്നത്‌ ചർമം വരണ്ടതാക്കുകയും മൊരിച്ചിൽ ഉണ്ടാക്കുകയും ചെയ്യുന്നു . പ്രത്യേകിച്ചു മഞ്ഞുകാലങ്ങളിൽ ചർമം പരുപരുത്തത്താകുകയും ചുണ്ടു പൊറ്റാനുള്ള സാധ്യതയും ഏറെയാണ് .

പൊടി അലർജി : ടൂവീലറിൽ പോകുമ്പോൾ ന്തരീക്ഷവായുവിലെ പൊടി ശ്വസിക്കുന്നത് ശ്വാസംമുട്ടൽ, കണ്ണിനു പുകച്ചിൽ, തുമ്മൽ എന്നിവയ്ക്കും കാരണമാകുന്നു .

പ്രതിവിധികൾ

സൺസ്ക്രീൻ ക്രീം ഉപയോഗിക്കുന്നത് നല്ലതാണ് . ഓയിൽ സ്കിൻ, ഡ്രൈ സ്കിൻ, നോർമൽ എന്നീ സ്കിൻ അനുസരിച്ചു വ്യത്യസ്തതരം ക്രീമുകൾ ഉപയോഗിക്കാവുന്നതാണ്‌ . ചർമത്തിന്റെ സ്വഭാവം മനസിലാക്കി ഏതു വേണമെന്നത് ഡോക്ടറെ കണ്ടു തീരുമാനിക്കാവുന്നതാണ് .

കൈകൾ മുഴുവൻ മൂടുന്ന പ്രൊട്ടക്ടീവ് ഗ്ലവ് ഉപയോഗിക്കുന്നതും നല്ലതാണ് . കൂടാതെ കാൽപാദങ്ങൾക്കു സംരക്ഷണമേകുന്നതിനായ് സോക്സ് ധരിക്കാവുന്നതുമാണ് .

സൺസ്ക്രീൻ ക്രീം ഉപയോഗിക്കുന്നതിനു മുൻപായ് വൈറ്റമിൻ സി ജെൽ പുരട്ടാം. ഇത് വെയിൽ കൊണ്ടുള്ള സ്കിൻ ഡാമേജ് കുറയ്ക്കാൻ സഹായിക്കും . കൂടാതെ കരുവാളിപ്പു തടയും.

പൊടിയേൽക്കാതിരിക്കാൻ മാസ്ക് ഉപയോഗിക്കാം അല്ലെങ്കിൽ ഹെൽമറ്റിന്റെ ഗ്ലാസ് താഴ്ത്തിവയ്ക്കുക. ശരീരം മൊത്തത്തിൽ കവർ ചെയ്യുന്ന വസ്ത്രങ്ങൾ ഉപയോഗിക്കുക. കടുത്ത നിറങ്ങൾ ഒഴിവാക്കുക . കണ്ണിനു പുകച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകുകയാണെങ്കിൽ നേത്രരോഗ വിദഗ്‌ധനെ സമീപിക്കുക. റൈഡ് ചെയ്യുമ്പോൾ കണ്ണട ധരിക്കാൻ ശ്രദ്ധിക്കുക .

മുടി

ശരിയായ അളവിലുള്ള നല്ല ഗുണമേന്മയുള്ളതും ഫുൾ കവറിങ് ഉള്ളതുമായ ഹെൽമറ്റ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക . ഹെൽമറ്റ് ധരിക്കുമ്പോൾ മുടിക്കു പിറകിലോട്ട് വലിവ് ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുക . കാരണം
വലിവ് ഉണ്ടെങ്കിൽ മുടിയുടെ ബലം കുറയുകയും പെട്ടെന്നു കൊഴിഞ്ഞു പോകുകയും ചെയ്യും .

മാത്രമല്ല ഹെൽമറ്റ് തിരഞ്ഞെടുക്കുമ്പോൾ അകവശം മൃദുവായത് എടുക്കുന്നതാണ് നല്ലത് കാരണം ഹെൽമറ്റിന്റെ മുൻഭാഗം ഉരഞ്ഞു നെറ്റിയിൽ കറുത്ത പാടുണ്ടാകുന്നത് ഒഴിവാക്കാം .

ഫംഗസ് ഇൻഫക്‌ഷൻ

മറ്റൊരാളുടെ ഹെൽമറ്റ് ഉപയോഗിക്കാതിരിക്കുക . കാരണം താരൻ, ഫംഗസ്, അണുബാധ എന്നിവ ഉണ്ടെങ്കിൽ അതു പകരാനുള്ള സാധ്യത കൂടുതലാണ്. ഹെൽമറ്റ് തുടർച്ചയായി ഉപയോഗിക്കുമ്പോൾ തല വിയർക്കുകയും എണ്ണയും വിയർപ്പും കൂടിച്ചേർന്നു താരൻ ഉണ്ടാകുകയും ചെയ്യുന്നു . ഇതൊഴിവാക്കാൻ കോട്ടൺ സ്കാർഫ് ഉപയോഗിക്കുക. ഇത് വിയർപ്പു വലിച്ചെടുക്കും. സ്കാർഫ് എന്നും കഴുകി ഉണക്കി ഉപയോഗിക്കുക .

 

Loading...

More News